Image

കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമെന്ന് കേന്ദ്രമന്ത്രി

Published on 17 January, 2021
കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സീനെതിരായ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വ്യാപകമായ ബോധവല്‍കരണം അടക്കം കൃത്യമായ പദ്ധതികള്‍ ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാക്സീനിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങള്‍, വാക്സീന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക തുടങ്ങിയവക്കെതിരെയാണ് കര്‍ശന നടപടികള്‍. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്തതാണ് വ്യാജപ്രചാരണങ്ങള്‍ക്ക് പലപ്പോഴും കാരണം. 


വാക്സീനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമാണെന്നും മുരളീധരന്‍ അറിയിച്ചു. ബോധപൂര്‍വം നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്സീന്‍ അനുമതി പൂര്‍ണ സുരക്ഷ ഉറപ്പാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക