Image

കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ അതു മികച്ച കുടുംബമാകും: മേയർ ആര്യ രാജേന്ദ്രൻ

വിനോദ് കൊണ്ടൂർ ഡേവിഡ് Published on 17 January, 2021
കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ അതു മികച്ച കുടുംബമാകും: മേയർ ആര്യ രാജേന്ദ്രൻ
ചിക്കാഗോ: കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ അതു മികച്ച കുടുംബമാകുമെന്ന്  മേയർ ആര്യ രാജേന്ദ്രൻ.  മലയാളി കുടുംബങ്ങളിലെ, പ്രത്യേകിച്ച് പ്രവാസത്തിലായിരിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ, ഊഷ്മളമായ ബന്ധങ്ങൾ സാധ്യമാക്കുന്നതിനായി ആരംഭിച്ച, എംപാഷ ഗ്ലോബൽ  എല്ലാ മാസവും സംഘടിപ്പിക്കുന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു മേയർ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി, ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നാണ് ആര്യ ജയിച്ചത്.

തനിക്ക് കുട്ടികളെ ഏറെ ഇഷ്ടമാണെന്നും, കുട്ടികളെ അറിയുന്ന ഒരു വ്യക്തിക്കു, ഒരു കുടുംബത്തിലെ എല്ലാ കാര്യവും അറിയാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ബാലസംഘം പ്രവർത്തനത്തിനിടയിൽ ഒട്ടനവധി കുട്ടികളോട് ഇടപെടേണ്ടി വന്നു. കുട്ടികളുടെ അഭിപ്രായങ്ങൾ ഒട്ടനവധി കേൾക്കാനിടവന്നതിൽ നിന്നും, അവരുടെ അഭിപ്രായങ്ങൾ എങ്ങനെയാണ് വിലയിരുത്തേണ്ടത്  എന്ന്  മനസ്സിലായി. ഒരു കുട്ടി പത്താം ക്ലാസ് കഴിഞ്ഞ് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിൽ നിന്നും തുടങ്ങി, എന്തുടുക്കണം, എന്നു വരെ തീരുമാനിച്ച്  റോബോട്ടുകളെ പോലെ അവരെ ആക്കുന്ന പ്രവണത കാണാറുണ്ട്.

നമ്മുടെ കുടുബങ്ങളെ മാറ്റേണ്ടത് കുട്ടികളിലൂടെയാണ്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും വിലയിരുത്തുകയും ചെയ്യന്നതിലൂടെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. 

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം, ഒപ്പം കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാകുമ്പോൾ അതു മികച്ച കുടുംബമാകും, ആര്യ പറഞ്ഞു. 

വളരെ തിരക്കിനിടയിലും, മേയർ ആര്യ ഈ പരിപാടിയിൽ പങ്കെടുത്തതിന് സംഘാടകർ നന്ദി പറഞ്ഞു.   

ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുള്ള മലയാളികൾ പങ്കെടുത്ത സൂം മീറ്റിംഗിൽ, ഡോ. അഡ്വ. തുഷാരാ ജയിംസ്, ഡോ. അജിമോൾ പുത്തൻപുര തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക