Image

അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)

Published on 17 January, 2021
അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)
അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
തോരാതെ
പെയ്യും മഴത്തുള്ളിയും
വിതുമ്പും..
വീണു ചിതറുമ്പോൾ
തിളച്ചു പൊന്തും..
കാറ്റിന്റെ കുളിർമയിൽ  കനൽ നിറയും..

അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
പൊടുന്നനെ പങ്കായം നഷ്ടമായൊരു
തോണിക്കാരന്റെ തേങ്ങലുകൾ
മനസ്സിന്റെ ചുവരിൽ തട്ടും...
പ്രതിധ്വനിക്കും..
ഹൃത്തിലപ്പോൾ കാരമുള്ളുകൾ തറയ്ക്കും..

അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ
പ്രകാശത്തിന്റെ പാതകളെ നിഴൽ മൂടും..
അസ്തമനത്തിന്റെ ചോപ്പിൽ ഇരുൾ പടരും...

പുലർച്ചയിലേക്കൊരു രാവിന്റെ ദൂരമുള്ളപ്പോൾ...
വചനങ്ങൾ വ്യർത്ഥമാണ്..
വാക്കുകൾ അപരിചിതരാണ്...
സ്വപ്‌നങ്ങളുടെ ശ്മശാനത്തിൽ നിന്ന്
അതിജീവനത്തിലേക്കുള്ള
സമയമധികമാകരുതേയെന്നാശിക്കും..
Join WhatsApp News
വിദ്യാധരൻ 2021-01-19 04:19:44
അപരന്റെ നൊമ്പരം അറിയേണ്ടതിന്നാർക്ക്; അതിനൊക്കെ സമയം എവിടിയാ കവയിത്രി? അതിവേഗം കുതിക്കുമീ ലോകത്ത് മനുഷ്യർക്ക് ? വഴിയിൽ കിടന്നൊരാ- *അപരിചതനെ , അവിടിട്ടേച്ചോടിയ പുരോഹിതനെ; മറന്നുവോ വേഗത്തിൽ? പിന്നപരന്റെ നൊമ്പരം അവനവന്റേതാകുന്നതെങ്ങനെയാ ? ഇല്ല ഞാനും തിരക്കിലാണ് കൂടുതൽ പറയുവാനില്ലെനിക്കൊന്നും സ്വാർത്ഥത എന്നതിനെ വിളിച്ചു കൊള്ളൂ (* ബൈബിളിലെ നല്ല ശമരിയാക്കാരന്റെ കഥ ) -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക