Image

ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്ന് ശബരിമലയിൽ ഇടതുപക്ഷ സർക്കാർ നിർമ്മാണം പൂർത്തിയാക്കി

Published on 17 January, 2021
ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്ന് ശബരിമലയിൽ ഇടതുപക്ഷ സർക്കാർ നിർമ്മാണം പൂർത്തിയാക്കി
ശബരിമല: ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്.ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ അന്നദാന മണ്ഡപം നിർമ്മിച്ചത്..
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ അന്നദാന കോംപ്ലക്സായി ഉയര്‍ത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും 24 മണിക്കൂറും അന്നദാനം നടത്തുന്ന ഈ അന്നദാന മണ്ഡപം ആശ്രയ കേന്ദ്രമാകും. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്‍ക്കായി ഒരുക്കും.
ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്ന് ശബരിമലയിൽ കേരള സർക്കാർ നിർമാണം പൂർത്തിയാക്കി 

ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്ന് ശബരിമലയിൽ ഇടതുപക്ഷ സർക്കാർ നിർമ്മാണം പൂർത്തിയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക