Image

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.91 ലക്ഷം പേര്‍

Published on 16 January, 2021
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.91 ലക്ഷം പേര്‍

രാജ്യത്ത് കൊവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ യജ്ഞത്തില്‍ ആദ്യ ദിവസം പങ്കാളികളായത് 1.91 ലക്ഷം പേര്‍. കേരളത്തില്‍ 8,062 പേരാണ് ആദ്യ ദിവസം വാക്സിന്‍ സ്വീകരിച്ചത്.


 ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ശു 

ചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്.


ആദ്യ ദിനം രാജ്യമെമ്ബാടും മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും 1.91 ലക്ഷം പേര്‍ക്കാണ് കുത്തിവെപ്പെടുക്കാനായത്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ കാട്ടിയ വിമുഖതയാണ് ഇതിന് കാരണം.


രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവിഷീല്‍ഡ് വാക്സിനും കോവാക്സിനും വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു വാക്സിന്‍ മാത്രമാണ് വിതരണം ചെയ്തത്.


 കേരളത്തില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് ആളുകള്‍ക്ക് നല്‍കിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. 857 പേര്‍ കുത്തിവെപ്പെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക