Image

ഫ്‌ലോറിഡയിൽ ചെറുവിമാനം തകർന്ന് ചികിത്സയിലായിരുന്ന ജോസഫ് ഐസക്ക്, 42, അന്തരിച്ചു

Published on 16 January, 2021
ഫ്‌ലോറിഡയിൽ ചെറുവിമാനം തകർന്ന് ചികിത്സയിലായിരുന്ന ജോസഫ് ഐസക്ക്, 42, അന്തരിച്ചു
സൗത്ത് ഫ്ലോറിഡ:  ചെറുവിമാനം തകർന്ന് ഗുരുതരമായ പരിക്കുകളോടെ ഒരു മാസമായി മയാമി  ജാക്‌സൺ മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മേപ്പുറത്ത്  ജോസഫ് ഐസക്ക്,  42, വിടവാങ്ങി. 

ഡിസംബർ 17 നാണ് ജോസഫും രണ്ടു കുട്ടികളും ഉൾപ്പെടെ നാലു പേർ സഞ്ചരിച്ച ചെറുവിമാനം പെംബ്രോക് പൈൻസിൽ തകർന്ന് വീണത്. കുട്ടികൾ രണ്ടു പേരും പരിക്കുകളോടെ രക്ഷപെടുകയും ആശുപത്രിയിൽ നിന്നും ചികിത്സകൾ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തുകയും ചെയ്തു .

കോറല്‍ സ്പ്രിങ്‌സിൽ ആണ് താമസാം.  തകര്‍ന്ന് വീണ വിമാനത്തിന് തീപിടിച്ചെങ്കിലും മൂവരെയും സാരമായ പരുക്കുകളോടെ രക്ഷിക്കാന്‍ പൈലറ്റിന് സാധിച്ചു. അയൽക്കാരനായ പോലീസ് ഓഫീസറുടെ വിമാനത്തിൽ ചെറിയ ദൂരം സഞ്ചരിച്ചതാന് ദുരന്തത്തിൽ കലാശിച്ചത്.

ഭാര്യ- സ്റ്റെല്ല  മക്കൾ: ജെയ്സൺ ഐസക് ,ജോസ്‌ലിൻ ഐസക്. സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗമാണ്. 

Join WhatsApp News
Mammen Mathew 2021-01-17 03:00:21
Joseph will be dearly missed. He was an enthusiastic, loving and caring personality. I would always remember the good times we spend together when he lived in NY. Praying for his family at this sad time !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക