Image

കോവിഡ് വാക്‌സീനെടുത്താല്‍ മദ്യപിക്കാമോ....

Published on 16 January, 2021
കോവിഡ് വാക്‌സീനെടുത്താല്‍ മദ്യപിക്കാമോ....

കോവിഡ് വാക്‌സീന്‍ എടുത്താല്‍ മദ്യപിക്കാമോ? മദ്യപിക്കാമെങ്കില്‍ എത്രനാള്‍ കഴിഞ്ഞ്? സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വലയുകയാണത്രെ. 


കോവിഡ് വാക്സീന്‍ സ്വീകരിക്കലും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല. 


അതേസമയം, വാക്സിന്‍ സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ മാസം റഷ്യയുടെ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യം കഴിക്കാന്‍ പാടുള്ളതല്ലെന്നായിരുന്നു ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്.


വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്ബ് തന്നെ മദ്യം പൂര്‍ണമായും ഉപേക്ഷിക്കണം. വാക്സിന്‍ സ്വീകരിച്ചതിനു ശേഷമുള്ള 42 ദിവസത്തേക്ക് മദ്യം കഴിക്കാന്‍ പാടുള്ളതല്ല. കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.


മദ്യപാനം ആരോഗ്യത്തിന് ഹാനികരമായതിനാല്‍ വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും എടുക്കാനിരിക്കുന്നവരും മദ്യം ഉപയോഗിക്കാതിരിക്കുക എന്നുമാത്രമാണ് ഡോക്ടര്‍മാരും നല്‍കുന്ന ഉപദേശം.


അല്ലാതെ കോവിഡ് വാക്‌സിന്‍ എടുക്കുന്നതും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ലോകാരോഗ്യസംഘടനയോ ഐഎംഎയോ അതുപോലെയുള്ള മറ്റേതെങ്കിലും ആധികാരിക ഏജന്‍സിയോ  ആരോഗ്യവകുപ്പിന് നല്‍കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക