Image

കെഎസ്‌ആര്‍ടിസിയില്‍ 100 കോടിയുടെ തട്ടിപ്പെന്ന് എം.ഡി; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ കൃത്രിമം നടത്തിയും ജീവനക്കാര്‍ നഷ്ടമുണ്ടാക്കുന്നു

Published on 16 January, 2021
കെഎസ്‌ആര്‍ടിസിയില്‍ 100 കോടിയുടെ തട്ടിപ്പെന്ന് എം.ഡി; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ കൃത്രിമം നടത്തിയും ജീവനക്കാര്‍ നഷ്ടമുണ്ടാക്കുന്നു
കെഎസ്‌ആര്‍ടിസിയില്‍ നൂറു കോടിയുടെ വന്‍ വെട്ടിപ്പ് നടന്നതായി വെളിപ്പെടുത്തി കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. വെട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്നും വെളിപ്പെടുത്തിയതോടെ എംഡിക്കെതിരെ വന്‍ പ്രതിഷേധമുയര്‍ത്തി ട്രേഡ് യൂണിനുകള്‍. 

തിരുവനന്തപുരം കെഎസ്‌ആര്‍ടിസി ഓഫിസില്‍ ഐഎന്‍ടിയുസി യില്‍ അംഗങ്ങളായ ജീവനക്കാര്‍ എംഡിയെ ഉപരോധിച്ചു. തിങ്കളാഴ്ച വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നും ജീവനക്കാര്‍ പറയുന്നു. 

\നേരത്തേ വാര്‍ത്താസമ്മേളനത്തിലാണ് വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ എംഡി ബിജു പ്രഭാകര്‍ പുറത്തുവിട്ടുത്. 2012-15 കാലയളവില്‍ 100 കോടിയോളം രൂപയുടെ കണക്ക് കാണാനില്ലെന്ന് വ്യക്തമാക്കിയ എംഡി കെഎസ്‌ആര്‍ടിസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷറഫിനെതിരെയും അക്കൗണ്ട്‌സ് മാനേജര്‍ ശ്രീകുമാറിനെതിരെയും നടപടിയെടുക്കും എന്നു എംഡി പറഞ്ഞിരുന്നു. 

ടിക്കറ്റ് മെഷീനില്‍ ചില ജീവനക്കാര്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസല്‍ വെട്ടിപ്പ് തുടരാനാണ് ചിലര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത്. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു.
ഈ ആരോപണങ്ങളാണ് ജീവനക്കാരുടെ സംഘടനകളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് തിരിയുകയായിരുന്നു
Join WhatsApp News
"പ്രോബ്ലം സോൾവ്ഡ്!" 2021-01-16 13:37:26
മഡഗാസ്കർ-2 എന്ന ആനിമേഷൻ സിനിമയിൽ ഒരു തമാശ രംഗമുണ്ട്. കുറേ പെൻഗ്വിന്നുകൾ ഒരു തട്ടിക്കൂട്ട് വിമാനം പറത്തുകയാണ്. പെട്ടെന്ന് കോക്പിറ്റിലെ ഒരു ചുവന്ന ബൾബ് തുടർച്ചയായി മിന്നുന്നു. അതുകണ്ട് കൂട്ടത്തിലൊരുത്തൻ, ക്യാപ്റ്റൻ സ്ഥാനത്തുനിൽക്കുന്ന സ്കിപ്പറോട്, എന്തോ തകരാറുണ്ടെന്ന് സൂചിപ്പിക്കുന്ന ബൾബാണ് മിന്നുന്നത് എന്ന് പറയുന്നു. സ്കിപ്പർ ഒന്ന് മൂളിയിട്ട് അപ്പുറത്ത് നിൽക്കുന്ന റിക്കോയോട് ആജ്ഞാസ്വരത്തിൽ, "റിക്കോ, ആ മാന്വൽ ഇങ്ങെടുക്ക്!" റിക്കോ 'ഓപ്പറേഷൻ മാന്വൽ' എന്ന തടിച്ച ബുക്ക് എറിഞ്ഞു കൊടുക്കുന്നു. സ്കിപ്പർ ബുക്കെടുത്ത് ആ ബൾബിനിട്ട് ഒരൊറ്റ കീറ് വെച്ചുകൊടുക്കുന്നു. ഠിം! ബൾബ് പൊട്ടിത്തകർന്ന്, അണയുന്നു. ഉടൻ തന്നെ സ്കിപ്പറുടെ പ്രഖ്യാപനം, "പ്രോബ്ലം സോൾവ്ഡ്!" രാജഭരണകാലത്ത് അഴിമതി ഇല്ലായിരുന്നു എന്ന് കോൾമയിർ കൊള്ളുന്ന ആളുകളെ കാണുമ്പോൾ ഈ സിനിമാരംഗം ഓർമ്മ വരാറുണ്ട്. "ഈ രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാന്നേ, പത്രം തുറന്നു നോക്കിയാൽ എന്തോരം അഴിമതിക്കഥകളാ! രാജാവിന്റെ കാലത്ത് ഇതൊന്നും കേട്ടുകേൾവി പോലും ഇല്ലായിരുന്നു" എന്നാണ് രോദനം. അഴിമതി പുറത്തുവരുന്നത്, അത് കണ്ടുപിടിക്കാനും പുറത്തെത്തിക്കാനും സാധിക്കുന്ന സംവിധാനങ്ങൾ നിലവിലുള്ളതുകൊണ്ടാണ് എന്ന് അധികമാരും ശ്രദ്ധിക്കാറില്ല. മീഡിയയുടെ രൂപത്തിലും, ജനങ്ങളുടെ തന്നെ പ്രതിനിധികളായ പ്രതിപക്ഷത്തിന്റെ രൂപത്തിലും, പൊതുവേ നെഗറ്റീവ് ഷെയ്ഡിൽ അറിയപ്പെടുന്ന ചുവപ്പുനാടക്കുരുക്കുകളുടെ രൂപത്തിലും ഒക്കെ, ട്രാക്ക് മാറിയുള്ള ഓട്ടങ്ങൾ പിടിക്കപ്പെടാനുള്ള സഹജമായ സാധ്യതകൾ ജനാധിപത്യത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. രാജഭരണകാലത്ത് അങ്ങനെ വല്ലതും ഉള്ളതായി കേട്ടിട്ടുണ്ടോ? തകരാറ് സൂചിപ്പിക്കുന്ന ബൾബ് ഇല്ലാത്തതുകൊണ്ട് തകരാറേയില്ല എന്ന് അനുമാനിക്കുന്ന 'പെൻഗ്വിൻ ലോജിക്കു'മായി ജനാധിപത്യത്തിൽ ജീവിക്കുന്നവർ ആ സംവിധാനത്തിന്റെ പരാജയകാരണമാവുകയേ ഉള്ളൂ. ജനങ്ങളോട് യാതൊരു അക്കൗണ്ടബിളിറ്റിയും ഇല്ലാതെ എവിടന്നോ രംഗപ്രവേശം ചെയ്യുന്ന, 'അഴിമതിവിരുദ്ധ' മുതലാളി'രാജാക്കൻ'മാർ എറിഞ്ഞുതരുന്ന സൗജന്യങ്ങൾ കണ്ട് മതിമറന്ന് അവരുടെ 'പ്രജാക്ഷേമതാത്പര്യ'ത്തെ വാഴ്ത്തിപ്പാടുന്നവർക്ക് നേരം വെളുക്കാൻ അല്പം സമയമെടുക്കും. പക്ഷേ അപ്പോഴേയ്ക്കും നല്ല ഇരുട്ടായിരിക്കും.--copy- FB post of Vaishakan Thampi-
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക