Image

ലോസ്‌ആഞ്ചലസില്‍ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2012
ലോസ്‌ആഞ്ചലസില്‍ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ ജൂണ്‍ പത്താംതീയതി ഭക്ത്യാഢംബര പൂര്‍വ്വം കൊണ്ടാടി. ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്കും, ലദീഞ്ഞിനും ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന കാര്‍മികത്വം വഹിച്ചു.

1913-ല്‍ സ്വന്തം മഠം സ്ഥാപിച്ച്‌ പാവങ്ങള്‍ക്കും രോഗികള്‍ക്കും, നിരാലംബര്‍ക്കും അശരണരുമായവര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ആ പുണ്യാത്മാവിന്റെ ജിവിതം മാതൃകയാക്കാന്‍ ഫാ വാടാന തന്റെ തിരുനാള്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്‌തു. കൂടാതെ അനീതിക്കെതിരേ പോരാടാനുമുള്ള ഓരോ പൗരന്റേയും ഉത്തരവാദിത്വത്തെക്കുറിച്ച്‌ അദ്ദേഹം ഏവരേയും ബോധവാന്മാരാക്കി.

നല്ല സമരിയാക്കാരനെപ്പോലെ എല്ലാവരേയും സഹായിക്കുവാനുള്ള ഒരു മനസ്‌ ചെറുപ്പത്തിലെ ശീലിപ്പിച്ചെടുക്കണമെന്ന്‌ അദ്ദേഹം തന്റെ സന്ദേശത്തില്‍ കൂട്ടികളെ സ്‌നേഹപൂര്‍വ്വം അനുമസ്‌മരിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കും, ലദീഞ്ഞിനും ശേഷം വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യ ഫാമിലി യൂണീറ്റ്‌ തയാറാക്കിയ സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍സമാപിച്ചു.

ഇടവകയുടെ വാര്‍ഷിക പിക്‌നിക്ക്‌ ജൂണ്‍മൂന്നാം തീയതി വിവിധ കലാമത്സരങ്ങളോടും വിഭവസമൃദ്ധമായ ഭക്ഷണത്തോടുംകൂടി ചാറ്റ്‌സ്‌വര്‍ത്തിലെ മേസണ്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തി. മുതിര്‍ന്നവരും കുട്ടികളുമായി നിരവധിയാളുകള്‍ പിക്‌നിക്കില്‍ പങ്കെടുത്ത്‌ തങ്ങളുടെ സന്തോഷവും കൂട്ടായ്‌മയും പ്രകടിപ്പിച്ചു. പ്രീതാ ജിജോ പുതിയകുന്നേല്‍, ഷാജി മറ്റപ്പള്ളി എന്നിവര്‍ ഒരു സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ലോസ്‌ആഞ്ചലസില്‍ വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക