പ്രവാസിയെ പ്രണയിക്കുക (കവിത: പി. സി. മാത്യു)
SAHITHYAM
16-Jan-2021
പി. സി. മാത്യു
SAHITHYAM
16-Jan-2021
പി. സി. മാത്യു

കോവിഡ് തന്‍ ഘോരമാം ക്രൂരത
കാടടച്ചു നാട്ടിലുമെത്തിയിപ്പോള്‍...
ആദ്യമായെത്തിയൊരു മലയാളിയെ
ആട്ടി ഓടിച്ചു നാട്ടുകാര്‍ നിര്‍ദയം...
ഓര്‍ക്കുന്നുവോ പാവമാ പ്രവാസിയെ
ഓടി ഒളിക്കുവാന്‍ ജീവനെ ഭയന്നും
ഭാവിയെ ഓര്‍ത്തും ബദ്ധപ്പെട്ടവന്‍
ഭയം കൊണ്ട് വിറച്ചൊരു പ്രവാസി.
പ്രവാസി തന്‍ പണം നന്ദിയെശാതെ
പറഞ്ഞു ചോദിച്ചു കൈപ്പറ്റവരെ..,
കരുതണം മനസ്സിലല്‍പം സ്‌നേഹം,
കരുണ, തിരികെ ജോലി നഷ്ടമായി
നാട്ടിലെത്തവേ മറക്കരുതേ തിരികെ
നല്‍കുവാന്‍ സ്‌നേഹം, നിന്ദിക്കരുതേ
നിന്നെപ്പോല്‍ പ്രവാസിയും മനുഷ്യനാണ്
നന്മ നിറഞ്ഞൊരു ഹൃത്തുണ്ടെന്നു മാത്രം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments