image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഞങ്ങളും പ്രേതത്തെ കണ്ടു (ശ്രീകുമാർ ഉണ്ണിത്താൻ)

EMALAYALEE SPECIAL 16-Jan-2021
EMALAYALEE SPECIAL 16-Jan-2021
Share
image
ഭയം  നമ്മുയെല്ലാം കൂടപ്പിറപ്പാണ്.  കുട്ടിക്കാലം മുതലെ  അത് നമ്മോടൊപ്പം തന്നെ വളർന്നു വരുന്നു. ഈ  ഭയം  നമ്മളിൽ വളർത്തുന്നത് നമ്മുടെ വീട്ടിൽ ഉള്ളവരാണ് എന്ന കാര്യത്തിൽ യാതൊരു സംശ്മിയവുമില്ല. പഴയകാലത്തു കുട്ടികൾക്ക്  വീട്ടിലെ മുത്തശ്ശിമാർ കഥകൾ പറഞ്ഞുകൊടുക്കുന്ന  പതിവുണ്ടായിരുന്നു. കുട്ടികളെ  യക്ഷി, ഭൂതം തുടങ്ങി നിരവധി കഥകൾ പറഞ്ഞു പേടിപ്പിച്ചു  നിർത്താൻ നോക്കും . മിക്ക കുട്ടികളെയും  ഇരുട്ടിനെപ്പറ്റി  ആണ്  കൂടുതൽ പേടിപ്പിക്കുന്നത് . കുട്ടികൾ വികൃതി കാട്ടി  ഇരുട്ടിലേക്ക് മറയാതിരിക്കാൻ വേണ്ടിയായിക്കും ഇത്. പിന്നീട്  അത്  കുട്ടികളുടെ  ജീവിതത്തിന്റെ  തന്നെ ഭാഗമാകും. കുട്ടികൾ  വളരുന്നതനുസരിച്ചു ഈ  പേടിയും അവരോടൊപ്പം വളരും.

നമ്മുടെയെല്ലാം  ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ഒരു സൂപ്പർ നാച്ചുറൽ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും. ചിലപ്പോൾ ഒരു നിഴൽ ആയോ അല്ലെങ്കിൽ ജീവിതം തന്നെ മാറ്റി മറിച്ച ചില സംഭവങ്ങൾ ആയോ.   മറ്റുചിലത് നമുക്ക്  ഒരു  ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ചില ഓർമ്മകൾ.  അങ്ങനെ അങ്ങനെ പല പല അനുഭവങ്ങൾ നമുക്കൊക്കെ  ഉണ്ടായിരിക്കാം . ചിലതൊക്കെ സ്വപ്നത്തിൽ ആയിരിക്കാം. മറ്റുചിലത് ഇരുട്ടിന്റെ മറവിൽ ആയിരിക്കാം. അങ്ങനെ   ഒരിക്കലും മറക്കാൻ കഴിയാത്ത  ചില അനുഭവങ്ങൾ  എന്റെ ജീവിതത്തിലും   ഉണ്ടായി.

മിക്കവരെയും പോലെ  പ്രേതങ്ങളെ ഞാനും ഭയപ്പെട്ടു. കോളേജ് പഠനത്തിന് ശേഷം ജോലി അന്വേഷിച്ചു നടക്കുന്നകാലം. ഞാനും എന്നെപോലെ   ജോലി തെടുന്ന സുഹൃത്തുക്കളും  വൈകുന്നേരങ്ങളിൽ വായനശാലയുടെ മുന്നിൽ  ഒത്തു കൂടുന്നത്  ഒരു പതിവായിരുന്നു .  

ജീവിതത്തിലെ പരാജയങ്ങളും ഒറ്റപ്പെടലും ജീവിതത്തോട് തന്നെ ഒരു വെറുപ്പും തോന്നുന്ന  സമയം. ആ നിരാശ ഞങ്ങളുടെ  ഭയത്തെ ഇല്ലാതാക്കി. മരിക്കാൻ പോലും പേടിയില്ലാത്ത അവസ്ഥ. മരിക്കാൻ ഭയം ഇല്ലാത്തവന് പിന്നെ എന്തിനെ പേടിക്കാൻ? ആ നിരാശ ഞങ്ങളെ  നിശാ സഞ്ചാരികൾ  ആക്കി മാറ്റി. ഇരുട്ടിനോടെ വല്ലാത്ത പ്രണയം തോന്നി തുടങ്ങിയ ദിവസങ്ങൾ. പകലിനേക്കാൾ  ഞങ്ങൾ സ്നേഹിച്ചിരുന്നത് രാത്രികളെ ആയിരുന്നു. മിക്ക ദിവസങ്ങളിലും സെക്കൻഡ് ഷോ  പതിവായിരുന്നു. കണ്ട മൂവികൾതന്നെ വീണ്ടും വീണ്ടും കാണുക,  അതിന് ശേഷം വായനശാലയുടെ മുന്നിൽ  ഒത്തുകൂടുക .

മിക്കപ്പോഴും  അവിടെനിന്ന് പിരിയുന്നത്   നേരം പുലരുമ്പോൾ ആയിരിക്കും. ഞങ്ങൾ  രാത്രികാലങ്ങളിൽ  അവിടെയുള്ളതുകൊണ്ട്  കള്ളന്മാരുടെ ശല്യമില്ലാത്ത നാടായി  ഞങ്ങളുടേത്. പക്ഷേ  രാത്രികാലങ്ങളിലെ  ഞങ്ങളുടെ  ഒച്ചകളും ബഹളങ്ങളും  അടുത്തുള്ള  ആളുകളെ അലസോരപ്പെടുത്തിയിരുന്നു  എന്നത്  ഞങ്ങൾ  കണ്ടില്ല എന്ന് നടിച്ചു.

മിക്ക രാവുകളിലും ആരും പോകാൻ മടിക്കുന്ന  സ്ഥലങ്ങളിലൂടെ   ഞങ്ങൾ  യാത്രചെയ്യുക പതിവായിരുന്നു.
രാത്രികാലങ്ങളിൽ  ആളുകൾ പോകാൻ മടിക്കുന്ന, നിരവധി ദുർമരണങ്ങൾ നടന്ന ഇടങ്ങൾ, അങ്ങനെ പല പല സ്ഥലങ്ങളിൽ  പോവുക പതിവായിരുന്നു. പക്ഷെ  ഒരിക്കലും  ഒരു പ്രേതത്തിനെയും കണ്ടിട്ടില്ല . പലരും ഞങ്ങളെ  കണ്ടു  പ്രേതങ്ങൾ ആണ് എന്ന് തെറ്റിധരിച്ചുകാണും .  അങ്ങനെ  പേടിയില്ലാത്ത  ഒരു കൂട്ടം  യുവാക്കൾ  ആയിരുന്നു ഞങ്ങൾ.

അങ്ങനെയിരിക്കെ  ഒരു ദിവസം  സെക്കൻഡ് ഷോ കഴിഞ്ഞു ഞങ്ങളുടെ സ്ഥിരം താവളം ആയ വായനശാലയുടെ മുന്നിൽ ഒന്നിച്ചുകൂടി. ഏകദേശം ഒരു പത്തുപേരോളം  ഉണ്ട് . അന്ന് പതിവില്ലാതെ   ഞങ്ങൾ  വായനശാലയിൽ കിടന്നുറങ്ങാം  എന്ന് തിരുമിച്ചു. എല്ലാവരും കൂടെ നിലത്തു ഓരോ കഥകളെക്കെ  പറഞ്ഞു  ചിരിച്ചു സമയം  പോയതറിഞ്ഞില്ല. ഒരു രണ്ടു  മണിയായികാണും. ഏതോ ഒരു ഭയങ്ക ശബ്ദം കേട്ട് എല്ലാവരും ചാടി  കെട്ടിടത്തിന്റെ  പുറത്തേക്ക്  ഓടി . ആ  കെട്ടിടം ഇടിഞ്ഞു വീഴുന്നു എന്നാണ് ഞങ്ങൾക്ക്   തോന്നിയത് . പക്ഷേ കെട്ടടത്തിനു കുഴപ്പമൊന്നുമില്ല. ഞങ്ങൾ  കെട്ടിടത്തിന്റെ  നാലുപാടും  നോക്കി  അവിടെയെങ്ങും  ഒന്നും സംഭവിച്ചിട്ടില്ല  .പേടിയില്ലത്ത  ഞങ്ങൾ  പേടിച്ചു വിറക്കാൻതുടങ്ങി. എന്താണ് സംഭവിച്ചത്  എന്ന്  ആർക്കും മനസിലാവുന്നില്ല.

എല്ലാവരും  കെട്ടിടത്തിന്റെ  പുറത്തുനിന്ന്  എന്താണ് സംഭവിച്ചത്  എന്ന്  ഒന്നുകൂടി  ഒന്ന്  ആലോചിച്ചു . എല്ലാവർക്കും  ഒരുപോലെയാണ് അത് ഫീൽ ചെയ്തത് . പുറത്തു പട്ടികൾ കുട്ടത്തോടെ  ഓരിയിടാൻ തുടങ്ങി. ആരുടെയൊക്കയോ കാൽപാദങ്ങൾ, ദുശ്ശകുനം പോലെ ഏതോ ഒരു കാക്ക അർധരാത്രിയിൽ  കരയുന്നു, എവിടെയോ ഇരുന്നു മൂങ്ങകൾ  മോങ്ങുന്നു, കാലൻ  കോഴികൾ സംഘമായി കൂവുന്നു. ഞങ്ങളുടെ  പേടി ഒന്നുകൂടി കുടി. എല്ലാം  ഒരു പ്രേത സിനിമയിൽ കാണുന്ന പോലെ .
 
അവിടെ പണ്ട്  ഒരു ദുർമരണം നടന്ന സ്ഥലമാണ് എന്ന് അന്നേരമാണ് ഓർമ്മ വന്നത് .  അതുവരെ അതിനെപ്പറ്റി ഒന്നും ആലോചിച്ചിട്ടില്ലാത്ത ഞങ്ങൾ പലതും ആലോചിച്ചു പേടിച്ചു വിറക്കാൻ തുടങ്ങി .

എല്ലാവരുടെയും ശരീരത്തിലെ  രക്തയോട്ടം വർധിക്കുന്നതായി തോന്നി. തലയിലേക്ക് ബ്ലഡ് പാഞ്ഞു കയറി. എല്ലാം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങൾ. കണ്ണിൽ ഇരുട്ട് കയറുംപോലെ, ഹൃദയം നിലച്ചു പോകുമെന്ന് തോന്നിയ നിമിഷങ്ങൾ.  ശരീരം ആകെ തണുത്തു മരവിച്ച അവസ്ഥ, അനങ്ങാൻ പറ്റുന്നില്ല. കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.

മരിക്കാൻ പോലും പേടിയില്ലാതിരുന്ന ഞങ്ങൾ  എന്തിനെയോ  പേടിക്കുന്നു . എന്താണ്  നടന്നതെന്ന്  ആർക്കും   മനസിലാകുന്നില്ല .  ഞങ്ങൾ  എല്ലാം അവരവരുടെ  വീടുകളിലേക്ക്  പോകാം എന്ന് തീരുമാനിച്ചു. കൂടുതൽ സമയം  അവിടെ നിൽക്കാൻ  ആർക്കും തോന്നിയില്ല.

അവിടെ നിന്നും  അര മൈൽ  ദൂരത്താണ്  എന്റെ വീട് , ഞാൻ  വീട്ടിലേക്ക്  നടന്നു , കുറെ ദൂരം കഴിഞ്ഞപ്പോൾ  ആരോ എന്നെ പിന്തുടരുന്നപോലെ തോന്നി. ഞാൻ  തിരിഞ്ഞു നോക്കി നടന്നു . എന്തോ  ഒരു രൂപം  എന്നെ പിന്തുടരുന്നപോലെ. ഞാൻ കുറച്ചു സമയം അവിടെനിന്നു , ആ  രൂപവും അവിടെ നിന്നു . വീണ്ടും  ഞാൻ പേടിച്ചു വിറക്കാൻ തുടങ്ങി . എന്നിലെ പേടി കൊണ്ട്  ഞാൻ തിരിഞ്ഞു നോക്കി നടന്നു. സമാധാനമായി.  ആ  രൂപത്തെ കാണാനില്ല . ഞാൻ നേരെ നടക്കാൻ തുടങ്ങി. ഇപ്പോൾ  ആ  രൂപം  എന്റെ  മുന്നേ  സഞ്ചരിക്കുന്നു .  ഞാൻ മുന്നോട്ടു കുറെ ഓടി ആ  രൂപത്തിന്റെ  അടുത്ത് എത്താൻ  ശ്രമിച്ചു . പക്ഷേ  അത്  എന്നേക്കാൾ വേഗത്തിൽ  ഓടുകയായിരുന്നു. അപ്പോഴേക്കും  ഞാൻ വീടിന്റെ പടിക്കൽ എത്തിയിരുന്നു. തിരഞ്ഞു നോക്കാതെ വീട്ടിലേക്ക്  ഓടിക്കയറിയത് മാത്രം  ഓർക്കുന്നു .

ഇന്നും  ആ  സംഭവത്തെപ്പറ്റി  ആലോചിക്കുബോൾ  ഒരു പേടി  മനസ്സിൽ കുടി കടന്നുപോകുന്നു .

ഈ  സംഭവം  യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു. മരണത്തിനും അപ്പുറം അല്ലെങ്കിൽ മനുഷ്യന്റെ ചിന്തധാരകൾക്കും അപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് മനസിലാക്കിയ നിമിഷങ്ങൾ. പലപ്പോഴും  മറ്റു  പലർക്കും  വേറെ ഭയാനകമായ  ഇതുപോലെ പല  അനുഭവങ്ങൾ പലപ്പോഴും സംഭവിച്ചിട്ടുള്ള  കാര്യം ഞങ്ങൾ  പിന്നീട് ചർച്ച ചെയ്തിട്ടുണ്ട് .

നമ്മൾ ഉറക്കത്തിലേക്ക് വീഴുന്ന ആദ്യ ഒന്നരമണിക്കൂറിനുള്ളിൽ നാം  നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തില്‍ തലച്ചോര്‍ പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നമ്മുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നാം മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു. പക്ഷേ ശരീരം, അത് സ്തംഭിച്ചിരിക്കും. നമുക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും അതിന് കഴിയില്ല.

എന്നാൽ ആകസ്മികമായി കേൾക്കുന്ന ഒരു ശബ്ദത്തിൽ നിന്നും അബോധ താളം ഉണരുകയും അവിടെ കാലങ്ങളായി കേട്ട കഥകളുടെയും കൽപ്പിച്ചു കൂട്ടുന്ന ചിന്തകളുടെയും പ്രതിഫലനം ഭീതിയായി അയാളിൽ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ  പേടിക്കുന്ന  ഒരാളിൽ ആവിശ്യത്തിന്  ഓക്സിജൻ കിട്ടാതെ   വരുന്നു . ഈ  അവസ്ഥയ്ക്കാണ് ഹൈപോക്സിയ എന്ന് പറയുന്നത്.

ഓക്സിജന്റെ അളവ് രക്തത്തിൽ കുറയുന്നതനുസരിച്ച് മതിഭ്രമങ്ങൾ ഉണ്ടാകും എന്നത് തികച്ചും അറിയപ്പെടുന്ന ഒരു കാര്യമാണ്. ഇപ്രകാരമുള്ള അവസ്ഥയിൽ ഒരു വ്യക്തിയിൽ പല ഭാവമാറ്റങ്ങളും ദൃശ്യമാകാറുണ്ട്.  ഇങ്ങനെയുള്ള  എന്തോ മാറ്റമായിരിക്കാം  ഇങ്ങനെയെക്ക തോന്നാൻ കാരണം എന്ന്  ഇപ്പോൾ  ചിന്തിക്കുന്നു .

പക്ഷേ  ഞങ്ങളുടെ  കുട്ടത്തിൽ ഉണ്ടായിരുന്ന  പത്തുപേർക്കും  ഒരുപോലെ  ഭീതി ജനിപ്പിച്ച  ആ സംഭവം   ഇപ്പോഴും  ഓർക്കുബോൾ  വിശ്വസിക്കാൻ കഴിയുന്നണില്ല .


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut