Image

സാന്‍ഹൊസെ ദേവാലയത്തില്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2012
സാന്‍ഹൊസെ ദേവാലയത്തില്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു
സാന്‍ഹൊസെ: ഈവര്‍ഷം ഹൈസ്‌കൂളില്‍ നിന്നും ഗ്രാജ്വേറ്റ്‌ ചെയ്‌ത സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ഇടവകയിലെ കുട്ടികളെ ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പാരീഷ്‌ കമ്മിറ്റി ആദരിച്ചു. ജൂണ്‍ പത്തിന്‌ നടന്ന വി. കുര്‍ബാന 2012-ലെ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും വേണ്ടിയായിരുന്നു. വി. കുര്‍ബാനയില്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. ഏബ്രഹാം കറുകപ്പറമ്പില്‍, ഫാ. ജോര്‍ജ്‌ വെള്ളൂരാറ്റില്‍, ഫാ. ജോര്‍ജ്‌ വണ്ടന്നൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ഈവര്‍ഷത്തെ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സ്‌ ആയ ജെഫ്‌റി പുറയംപള്ളി, ജേക്കബ്‌ പുറയംപള്ളി, അനില്‍ തട്ടായത്ത്‌, ആഷ്‌ലി മഠത്തിലേട്ട്‌, ഡെവിന്‍ തെങ്ങുംതറ, നവ്യ തെങ്ങുംതറ, ക്രിസ്റ്റല്‍ തെങ്ങുംതറ, ജൂലി പതിപ്പള്ളില്‍, പിങ്കി മുപ്രാപ്പള്ളില്‍, ജെറി മരുതനാടിയില്‍, ജോസ്‌മി മച്ചാത്തില്‍, ജോഹാന്‍ പച്ചിക്കര, ജേക്കബ്‌ ചിറപുറയിടത്തില്‍, ഷെര്‍വിന്‍ കടുതോടിയില്‍, സ്റ്റെഫിന്‍ ചാമക്കാലയില്‍ എന്നിവര്‍ കാഴ്‌ച അര്‍പ്പണത്തിനും ബൈബിള്‍ വായനയ്‌ക്കും. ദേവാലയ ക്വയറിനും നേതൃത്വം നല്‍കി.

വി. കുര്‍ബാമധ്യേ നടത്തിയ പ്രസംഗത്തില്‍ ഫാ. ജോര്‍ജ്‌ വെള്ളൂരാറ്റില്‍ കുട്ടികളെ അനുമോദിച്ച്‌ സംസാരിച്ചു. ഫാ. ജോര്‍ജ്‌ വണ്ടന്നൂര്‍ കുട്ടികളെ അനുഗ്രഹിച്ച്‌ പ്രാര്‍ത്ഥിച്ചു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ കുട്ടികള്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. തുടര്‍ന്ന്‌ ഫാ. ഏബ്രഹാം കറുകപ്പറമ്പില്‍ കുട്ടികള്‍ക്ക്‌ വിജയാശംസകള്‍ നേര്‍ന്ന്‌ പ്രസംഗിച്ചു. സുജ പുറയംപള്ളില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധിയായി നന്ദി പറഞ്ഞു.

കുട്ടികളുടെ മാതാപിതാക്കളും, പാരീഷ്‌ കമ്മിറ്റിയും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.
സാന്‍ഹൊസെ ദേവാലയത്തില്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക