Image

ഫ്രാന്‍സീസ് മാര്‍പ്പാപ്പ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു

Published on 14 January, 2021
ഫ്രാന്‍സീസ് മാര്‍പ്പാപ്പ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു
റോം: വത്തിക്കാനില്‍ കോവിഡ്- 19 പ്രതിരോധ വാക്‌സിനേഷന്‍ നടപടികള്‍ക്ക് തുടക്കമായി. ഇന്നലെ (ബുധന്‍) ഫ്രാന്‍സിസ് മാര്‍പ്പാപ്പ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വത്തിക്കാന്റെ സൈനിക വിഭാഗമായ സ്വിസ് ഗാര്‍ഡുകള്‍ വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെയാണ് 84 വയസുകാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വാക്‌സിനെടുത്തത്.

കഴിഞ്ഞയാഴ്ച ഒരു ഇറ്റാലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് ഒരു മനുഷ്യന്റെ നൈതികമായ കടമയാണ് എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. . ചിലയിടങ്ങളില്‍ കോവിഡ് വാക്‌സിനെതിരെ ഉയരുന്ന  എതിര്‍പ്പുകളെ,  "വിശദീകരിക്കാന്‍ കഴിയാത്ത ആത്മഹത്യാപരമായ പ്രവണത" എന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തിലാണ് വാക്‌സിനേഷനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങളുമായി ഇടപെടുന്ന ജീനക്കാര്‍, പ്രായമായവര്‍, വിരമിച്ച ജീവനക്കാര്‍ എന്നിവര്‍ക്കാണ്  മുന്‍ഗണനാക്രമത്തില്‍ ആദ്യം വാക്‌സിന്‍ നല്‍കുന്നത്.

വിശ്രമജീവിതം നയിക്കുന്ന 93 വയസുകാരനായ ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പയും  ഈ ദിവസങ്ങളില്‍ത്തന്നെ  വാക്‌സിന്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക