Image

മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി; ഇരുപതോളം പേര്‍ ചികിത്സയില്‍

Published on 14 January, 2021
മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി; ഇരുപതോളം പേര്‍ ചികിത്സയില്‍

മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 24 ആയി. മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുപതോളം പേര്‍ ചികിത്സയിലാണ്.


സംഭവത്തെ തുടര്‍ന്ന് മൊറേന ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കും.


മധ്യപ്രദേശില്‍ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഒക്ടോബറില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ 16 പേര്‍ വ്യാജ മദ്യം കഴിച്ചു മരിച്ചിരുന്നു. കഴിഞ്ഞ മെയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്യ മാഫിയ ആളുകളെ കൊല്ലുന്നത് തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക