Image

വാക്‌സിന്‍ സ്വീകരിയ്ക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി മരുന്ന് കമ്ബനിയെന്ന് കേന്ദ്രം

Published on 14 January, 2021
വാക്‌സിന്‍ സ്വീകരിയ്ക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി മരുന്ന് കമ്ബനിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ സ്വീകരിയ്ക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി മരുന്ന് കമ്ബനികളാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 


വാക്‌സിനുകള്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന കമ്ബനികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പാര്‍ശ്വഫലങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം മരുന്നു കമ്ബനികള്‍ തന്നെ നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കി.


രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവാക്‌സിനോ കൊവിഷീല്‍ഡോ ഇവയില്‍ ഏത് വേണമെന്ന് ലഭ്യതയ്ക്ക് അനുസരിച്ച്‌ തീരുമാനിയ്ക്കാവുന്നതാണ്.


 രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്ബോള്‍ ആദ്യം കുത്തിവെച്ച വാക്‌സിന്‍ തന്നെ കുത്തിവെയ്ക്കണം. കൊവിഡ് വാക്‌സിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്‌സിന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക