Image

സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന്‌ അവലോകന റിപ്പോര്‍ട്ട്

Published on 14 January, 2021
സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന്‌  അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 6.49ല്‍ നിന്ന് 3.45 ആയാണ് വളര്‍ച്ച നിരക്ക് താഴ്‌ന്നത്. 


നിയമസഭയില്‍ വച്ച സാമ്ബത്തിക സര്‍വേയിലാണ് ഇക്കാര്യമുള്ളത്. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചു. അടുത്ത സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ സമ്ബദ് വ്യവസ്ഥ 26% ചുരുങ്ങും. കാര്‍ഷിക മേഖല വളര്‍ച്ച നെഗറ്റീവായി (-6.62%) തുടരുന്നു.


ടൂറിസം മേഖലയ‌്ക്ക് വന്‍തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. 2020ലെ ഒന്‍പതു മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചു. റവന്യു വരുമാനത്തില്‍ 2629 കോടിയുടെ കുറവുണ്ട്. കാര്‍ഷിക മേഖല വളര്‍ച്ച നെഗറ്റീവായി (-6.62%) തുടരുന്നു.


സംസ്ഥാനത്ത് കടബാധ്യതയും ഉയര്‍ന്നിട്ടിട്ടുണ്ട്. ശമ്ബളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. സംസ്ഥാനത്തിന്‍റെ കടബാധ്യത 260311 കോടിയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്‍റെ വര്‍ധന 9.91 ശതമാനം. തൊഴിലില്ലായ്മ നിരക്ക് ഒന്‍പത് ശതമാനമായി.


12.95 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത്​ തിരിച്ചെത്തിയിട്ടുണ്ട്​. ഏകദേശം 60 ശതമാനം പ്രവാസികളും തിരിച്ചെത്തി. ഇത്​ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ്​. അതേസമയം, സംസ്ഥാനത്ത്​ നെല്ലിന്‍റെ ഉല്‍പാദനം വര്‍ധിച്ചിട്ടുണ്ട്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക