Image

എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ കാല്‍ വഴുതി ഷാനിമോള്‍ ഉസ്മാന് പരുക്ക്

Published on 14 January, 2021
എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ കാല്‍ വഴുതി ഷാനിമോള്‍ ഉസ്മാന് പരുക്ക്

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ കാല്‍ വഴുതി ഷാനിമോള്‍ ഉസ്മാന് പരുക്ക്. ഇടതുകാലിന്റെ ചെറുവിരലില്‍ നേരിയ പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. 


നിയമസഭാ സമ്മേളനത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ചന്ദ്രഗിരി ബ്ലോക്കിലെ സ്വന്തം മുറിയില്‍വച്ചാണ് കാല്‍വഴുതിയത്. തുടര്‍ന്ന് ഷാനിമോളെ ആംബുലന്‍സില്‍ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക