Image

ഇംപീച്ച്‌മെന്റ് ആന്റ് ദ ഡേ ആഫ്റ്റര്‍: ആറ് സാധ്യതകൾ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 January, 2021
ഇംപീച്ച്‌മെന്റ് ആന്റ് ദ ഡേ ആഫ്റ്റര്‍: ആറ് സാധ്യതകൾ  (ഏബ്രഹാം തോമസ്)
കഴിഞ്ഞ ആഴ്ച സംഭവിച്ച ക്യാപിറ്റോളിലെ കലാപത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനുള്ള ആരോപിത പങ്കിന് ട്രമ്പിനെ ശിക്ഷിച്ചേ മതിയാകൂ എന്ന ഡെമോക്രാറ്റിക് നേതാക്കളുടെ നിലപാടിന് ആറ് മാര്‍ഗങ്ങളാണ് നിരീക്ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. മിക്കവാറും എല്ലാ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കനുകളും ട്രമ്പ് ഉടനെ രാജി വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആറ് ദിവസത്തിനുള്ളില്‍ ട്രമ്പ് ഭരണം അവസാനിക്കും എന്ന യാഥാര്‍ത്ഥ്യം ഈ ആവശ്യത്തിന് വിലങ്ങുതടിയാവുന്നില്ല.
1974 ല്‍ ഒരു റിപ്പബ്ലിക്കന്‍ കോണ്‍സംഗ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് മേല്‍ സമ്മര്‍ദം ചെലുത്തി. നിക്‌സന്‍ ഇംപീച്ച്‌മെന്റും അധികാരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടാനുള്ള സാധ്യത ഒഴിവാക്കാനായിരുന്നു ഈ നീക്കം. സഭ വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡലിന്റെയും അത് മൂടി വയ്ക്കാനുള്ള ശ്രമത്തില്‍ നിക്‌നെ ഇംപീച്ച് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

താന്‍ ജനുവരി 20ന് സ്ഥാനം ഒഴിയുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചിട്ടുണ്ട് ട്രമ്പിനെ  നീക്കം ചെയ്യാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശ്രമം ആരംഭിച്ചിട്ടില്ല. ഇതാണ് ഒന്നാമത്തെ ഷെനാ റിയോ.

രണ്ടാമത്തെ അധ്യായത്തില്‍ ഭരണഘടനയുടെ 25-ാം ഭേദഗതി അനുസരിച്ച് പ്രസിഡന്റിന്റെ കടമകള്‍ നിര്‍വഹിക്കുവാന്‍ ട്രമ്പ് അയോഗ്യനാണെന്ന് വൈസ് പ്രസിഡന്റും ക്യാബിനറ്റും തീരുമാനിച്ച് ട്രമ്പിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നിഷക്കാസിതനാക്കുകയാണ് നടപടി.

ഇത് സമയം ആവശ്യമായ പ്രക്രിയയാണ്. 20-ാം തീയതി നിയുക്ത പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് നടപ്പിലാവുക വിഷമകരമാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സോ ക്യാബിനറ്റ് അംഗങ്ങളോ ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല.
മൂന്നാമത്തെ മാര്‍ഗം ഇതിനകം അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ട്രമ്പ്  രാജി വയ്ക്കാതിരിക്കുകയും 25-ാം ഭേദഗതി സ്വീകരിക്കുവാന്‍ പെന്‍സ് വിസമ്മതിക്കുകയും ചെയ്താല്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ട്രമ്പിനെ സഭ ഇംപീച്ച് ചെയ്യുക. ഇങ്ങനെയാണ് സംഭവിച്ചത്. രണ്ടാമത് തവണ ഒരു പ്രസിഡന്റിനെ സഭ ഇംപീച്ച് ചെയ്തു.
നാലാമത്തെ മാര്‍ഗം കുറെക്കൂടി ലളിതമായ സഭയും സെനറ്റും ശാസിക്കല്‍ പ്രമേയം പാസാക്കുകയാണ്. സെനറ്റില്‍ ഇത് പാസാകാന്‍ കുറെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇംപീച്ച്‌മെന്റിനെക്കാള്‍ സാധ്യത കൂടുതലാണ്. ഇംപീച്ച്‌മെന്റിന് 67 വോട്ടുകള്‍ ആവശ്യമാണെങ്കില്‍ സെന്‍ഷര്‍ പ്രമേയം പാസാവാന്‍ സെനറ്റിലെ 60 അംഗങ്ങളുടെ പിന്തുണമതി. ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക്് കാലതാമസം ഉണ്ടാകും. 

ശാസനപ്രമേയത്തിന് ഇത്രയും സമയം ആവശ്യമില്ല. എന്നാല്‍ ഇംപീച്ച്‌മെന്‍് പ്രമേയം സെനറ്റിലേയ്ക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നതിനാല്‍ സെന്‍ഷറിന് ഇനി സാധ്യതയില്ല.
മറ്റൊരു സാധ്യത കോണ്‍ഗ്രസ് ട്രമ്പ് ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് വിധേയനായി മാറുക എന്നതാണ്. സിവില്‍ വാറിന്‌ശേഷം ഭരണഘടനയില്‍ ചേര്‍ത്ത ഈ ഭേദഗതി യു.എസിനെതിരെ കലാപത്തിനോ വിപ്ലവത്തിനോ നേതൃത്വം നല്‍കുന്ന ഒരു വ്യക്തി സംസ്ഥാന, ഫെഡറല്‍ അധികാര സ്ഥാനത്തിന് അയോഗ്യനായി പ്രഖ്യാപിക്കുന്നതാണ് ഈ ഭേദഗതി.

ഇങ്ങനെ ഒരു പ്രമേയം പാസാക്കിയാലും ട്രമ്പിന്റെ ഒപ്പില്ലാതെ ഈ നടപടിക്ക് നിയമത്തിന്റെ ശ്കതി ഉണ്ടാവില്ല. എങ്കിലും നിയമവിദഗ്ധര്‍ കരുതുന്നത് ഇത് നിയമപരമായി ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്തുണയ്ക്കുന്നവരെ കോടതിയിലെത്തിക്കുവാന്‍ ധാരാളം മതിയാകും.

ആറാമത്തെ മാര്‍ഗവും സാധ്യത വിരളമായതാണ്. കോണ്‍ഗ്ഗസിന് ട്രമ്പിനെ ശിക്ഷിക്കുവാന്‍ ട്രമ്പ് അധികാരം ഒഴിയുന്നതുവരെ നടപടി എടുക്കാതിരിക്കുക. നിയമവ്യവസ്ഥ നടപടിയെടുത്ത് കോടതിയുടെ തീരുമാനത്തിന് വിടുക.
 എന്നാല്‍ ഈ സംഭവവികാസത്തിന് തീരെ സാധ്യതയില്ലെന്ന് പറയാം. അധികാരം പൂര്‍ണ്ണമായി  നഷ്ടപ്പെടുന്ന അവസാന നിമിഷങ്ങളില്‍ ആണെങ്കില്‍ പോലും ട്രമ്പിനെതിരെ നടപടി ഒന്നും സ്വീകരിക്കാതിരുന്നാല്‍ അത് കടകള്‍ വിസ്മരിക്കുന്നതിന് തുല്യമായിരിക്കും എന്ന് ഭൂരിപക്ഷം ഡെമോക്രാറ്റുകളും വിശ്വസിക്കുന്നു.

ഇംപീച്ച്‌മെന്റ് ആന്റ് ദ ഡേ ആഫ്റ്റര്‍: ആറ് സാധ്യതകൾ  (ഏബ്രഹാം തോമസ്)
Join WhatsApp News
Sheela P.Menon, Washington 2021-01-14 18:01:15
The Capitol Police is under investigation as some of them let trump rioters in side the Capitol. Several GOP Congress men gave a tour of the building to several groups on Jan.5, it is assumed that they were actual terrorists. Three officers have been suspended and 17 more are under investigation, according to a senior congressional aide.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക