Image

ലൊക്കേഷനിലെ പീഡനം'സെറ്റില്‍' ചെയ‌്തതാണെന്ന കമലിന്റെ ചാനല്‍ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി

Published on 13 January, 2021
ലൊക്കേഷനിലെ പീഡനം'സെറ്റില്‍' ചെയ‌്തതാണെന്ന കമലിന്റെ ചാനല്‍ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയില്‍ അവസരം വാഗ്‌ദ്ധാനം ചെയ‌്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമലിനെതിരെ പൊലീസില്‍ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനില്‍ മാത്യുവാണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്.


സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ 'അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും, അത് ഞാന്‍ സെറ്റില്‍ ചെയ്‌തെന്നും' കമല്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സുനില്‍ പരാതി നല്‍കിയിരിക്കുന്നത്. 


കമല്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുന്നുവെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.

സിനിമയില്‍ നായികവേഷം വാഗ്‌ദ്ധാനം ചെയ്‌ത് പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ ആരോപണം.ഇതു സംബന്ധിച്ച്‌ കമലിനെതിരെ നടി വക്കീല്‍ നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക