Image

തീയേറ്ററുകള്‍ തുറക്കുന്നു: മാസ്റ്റര്‍ മറ്റന്നാള്‍ റിലീസ് ചെയ്യും

Published on 11 January, 2021
തീയേറ്ററുകള്‍ തുറക്കുന്നു: മാസ്റ്റര്‍ മറ്റന്നാള്‍ റിലീസ് ചെയ്യും
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിലെ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കുന്നു. ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ ആണ് ആദ്യം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം. മുഖ്യമന്ത്രിയുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ തീയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നു. 

എന്ന് തുറക്കണമെന്ന കാര്യത്തില്‍ സിനിമ സംഘടനകള്‍ക്ക് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. ഇപ്പോഴിതാ മറ്റന്നാള്‍ തീയേറ്ററുകള്‍ തുറക്കും എന്ന് സംഘടനകള്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററായിരിക്കും ആദ്യം പ്രദര്‍ശനത്തിനെത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക