Image

തിയെറ്ററുകള്‍ മറ്റന്നാള്‍ തുറക്കും; ആദ്യ റിലീസ് വിജയ് നായകനാകുന്ന ''മാസ്റ്റര്‍''

Published on 11 January, 2021
തിയെറ്ററുകള്‍ മറ്റന്നാള്‍ തുറക്കും; ആദ്യ റിലീസ് വിജയ് നായകനാകുന്ന ''മാസ്റ്റര്‍''

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തിയെറ്ററുകള്‍ മറ്റന്നാള്‍ തുറക്കും. ഇന്നു വൈകിട്ട് ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വിജയ് നായകനാകുന്ന മാസ്റ്റര്‍ ആണ് ആദ്യ റിലീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം.


 2021 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

ഇതേത്തുടര്‍ന്നാണ് തിയെറ്ററുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായത്.


തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച്‌ 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. 


തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക