Image

തിരുവനന്തപുരത്ത് മയക്കുമരുന്ന് ഉപയോഗിച്ച്‌ വിവാഹസല്‍ക്കാരം: നാലുപേര്‍ അറസ്റ്റില്‍

Published on 11 January, 2021
തിരുവനന്തപുരത്ത് മയക്കുമരുന്ന് ഉപയോഗിച്ച്‌ വിവാഹസല്‍ക്കാരം: നാലുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ച്‌ വിവാഹ സല്‍ക്കാരം നടത്തിയതിന് നാലുപേര്‍ അറസ്റ്റില്‍ . 

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പൂജപ്പുര സ്വദേശി നന്ദു (21), കൊച്ചുവേളി സ്വദേശി അര്‍ജുന്‍ (28), ജഗതി സ്വദേശി കിരണ്‍ (32), ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയ വഞ്ചിയൂര്‍ സ്വദേശി തമ്ബി എന്ന വിഷ്ണു (25) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കളുടെ ഒരു സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി അയാള്‍ എടുത്തു നല്‍കിയ നാലാഞ്ചിറ സ്റ്റെപ്പ് ജംഗ്ഷന് സമീപം ഹില്‍ ഗാര്‍ഡന്‍സിലെ ഒരു ഹോംസ്റ്റേയിലാണ് ഇവര്‍ ഒത്തു ചേര്‍ന്ന് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക