വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയിട്ടില്ലന്ന് ആവര്‍ത്തിച്ച് മുല്ലപള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണ് പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. മുന്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്തത്.
എന്നാല്‍ ആവര്‍ത്തിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ഹമീദ് വാണിയമ്ബലുവമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടന്നോയെന്ന ചോദ്യത്തില്‍ നിന്ന് ആദ്യം മുല്ലപ്പള്ളി ഒഴിഞ്ഞു മാറി. ഒടുവില്‍ അത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്ന് പ്രസ്താവിച്ചു.
തന്റെ മതേതര നിലപാടുകള്‍ എല്ലാവര്‍ക്കുമറിയാമെന്നു പറഞ്ഞ മുല്ലപ്പള്ളി കോണ്ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് വെല്‍ഫയര്‍ ബന്ധത്തില്‍ സംസ്ഥാന കോണ്‍ഗ്രസിനെന്നും ഒരിക്കല്‍കൂടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്ബലത്തിന്റെ വെളിപ്പെടുത്തല്‍
Facebook Comments