Image

പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയ കേരളസര്‍ക്കാരിനെ അഭിനന്ദിയ്ക്കുന്നു: നവയുഗം

Published on 11 January, 2021
പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയ കേരളസര്‍ക്കാരിനെ അഭിനന്ദിയ്ക്കുന്നു: നവയുഗം
ദമ്മാം: പ്രവാസികള്‍ക്കും, വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി കേരളസര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയതിനെ നവയുഗം സാംസ്‌ക്കാരികവേദി  അഭിനന്ദിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ സര്‍വ്വസാധാരണമായ പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്നു ഇത്.

നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ പുതിയ പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ പ്രവാസികളും പങ്കാളികളാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം അഭ്യര്‍ത്ഥിച്ചു. നവയുഗം ദമ്മാം മേഖല മെമ്പര്‍ഷിപ്പ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

 പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് കേരളസര്‍ക്കാര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന്, നോര്‍ക്ക വഴി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തേക്ക് 550 രൂപ പ്രീമിയം അടച്ചു പദ്ധതിയില്‍ ചേര്‍ന്നാല്‍, രോഗങ്ങള്‍ക്ക്  ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും.

നവയുഗം ദമ്മാം മേഖല ഓഫിസില്‍ കൂടിയ യോഗത്തില്‍ മേഖല പ്രസിഡന്റ് ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യമെമ്പര്‍ഷിപ്പ് വിതരണം പുതിയ മെമ്പറായ നിഖിലിന് മെമ്പര്‍ഷിപ്പ് ഫോം കൈമാറി ഷാജി മതിലകം നിര്‍വഹിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കേന്ദ്രകമ്മിറ്റി ട്രഷറര്‍ സാജന്‍ കണിയാപുരം, മേഖല നേതാക്കളായ സാബു, തമ്പാന്‍ നടരാജന്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി നിസ്സാം കൊല്ലം സ്വാഗതവും, ഷിബു നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക