കൊച്ചി: യുവനടന് ഫഹദ് ഫാസിലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അടുത്തിടെ റിലീസ് ചെയ്ത ലാല്‍ ജോസ് സംവിധാനം ചെയ്ത 'ഡയമണ്ട് നെക്ലസ്' എന്ന ചിത്രത്തിലെ നായകനായ ഫഹദ്, ചിത്രത്തില്‍ പുകവലിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനാണ് കേസ്.
പുകവലിക്കുന്ന രംഗത്ത് നിയമപരമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ചിത്രത്തില്‍ പുകവലിക്കുന്ന രംഗത്ത് ഈ മുന്നറിയിപ്പ് കാണിക്കുന്നില്ലെന്നതിനാലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംവിധായകനായ ഫാസിലിന്റെ മകനാണ് ഷാനു എന്ന ഫഹദ്.