Image

വൈറസിന്റെ പുതിയ വകഭേദത്തിനെതിരേയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്

Published on 10 January, 2021
വൈറസിന്റെ പുതിയ വകഭേദത്തിനെതിരേയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്
ബര്‍ലിന്‍:ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെതിരേയും ഫൈസര്‍ ~ ബയോണ്‍ടെക് വാക്‌സിന്‍ ഫലപ്രദമെന്ന് ഗവേഷകര്‍. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ വകഭേദം അതിവേഗം വ്യാപിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കൊറോണവൈറസിന്റെ പതിനഞ്ചോളം വകഭേദങ്ങള്‍ക്കെതിരേ ഫൈസര്‍വാക്‌സിന്‍ ഫലപ്രദമാണെന്ന് പ്രാഥമികപഠനത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ഗാല്‍വെസ്‌ററണിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ബ്രാഞ്ചിലെ ഗവേഷകര്‍ ഫൈസറുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.

കുത്തിവെപ്പെടുത്ത 20 പേരില്‍നിന്ന് രക്തസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണത്തില്‍ ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെതിരേ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗവേഷകരുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ഫൈസര്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഫിലിപ്പ് ഡോര്‍മിറ്റ്‌സര്‍ പ്രതികരിച്ചു.

വൈറസ് ജനിതക കോഡിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്, ഇതില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സാധിക്കും. എന്നാല്‍ അത്തരമൊരു സാഹചര്യമിപ്പോള്‍ ഇല്ല. വൈറസ് മാറ്റങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പഠനമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക