Image

വിമര്‍ശകര്‍ക്കു മറുപടിയുമായി രാജിനി ചാണ്ടി

Published on 10 January, 2021
വിമര്‍ശകര്‍ക്കു  മറുപടിയുമായി രാജിനി ചാണ്ടി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് രാജിനി ചാണ്ടി. കഴിഞ്ഞ ദിവസങ്ങളില്‍ സൈബറിടത്തില്‍ രാജിനി ചാണ്ടിയുടെ സൂപ്പര്‍ കൂള്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമായിരുന്നു. ഈ ഫോട്ടോഷൂട്ടിനെ തുടര്‍ന്ന്   വലിയ പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. മാത്രമല്ല ഇതോടൊ നിറയെ വിമര്‍ശകരുമുണ്ടായി. 


തന്‍്റെ ഫോട്ടോഷൂട്ട് ഇത്രത്തോളം തരംഗമുണ്ടാക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പൂരത്തെറിവിളിയാണ് പ്രതീക്ഷിച്ചതെന്നും രാജിനി ചാണ്ടി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. നെഗറ്റീവ് കമന്‍്റിടുന്നവരെല്ലാം ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണെന്നും തന്നോട് ദേഷ്യമോ വിദ്വേഷമോ ഉള്ളവര്‍ മുഖം മൂടി മാറ്റി രംഗത്തെത്തണമെന്നും രാജിനി ചാണ്ടി ആവശ്യപ്പെടുന്നു. 


ചിന്തകള്‍ കൊണ്ടും സംസാരം കൊണ്ടും തെല്ലും പ്രായം ഏശാത്ത സൂപ്പര്‍ കൂള്‍ അച്ചായത്തി, സൂപ്പര്‍ കൂള്‍ ലുക്ക് ഗ്ലാമര്‍ പരിവേഷത്തില്‍ എന്ന പാട്ടമാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശകര്‍ ചാര്‍ത്തി കൊടുത്തിരിക്കുന്നത്. എന്നാല്‍ വിമര്‍ശകരോടുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജിനി ചാണ്ടിയിപ്പോള്‍.


കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി രാജിനി ചാണ്ടി എത്തിയിരുന്നു. ഇപ്പോഴിതാ രാജിനി ചാണ്ടി ഇത്തരക്കാര്‍ക്ക് നല്‍കിയ മറുപടി

ആണ് ശ്രദ്ധ നേടിയത്. തന്‍്റെ പില്‍ക്കാലമെങ്ങനെയായിരുന്നെന്നോ താന്‍ എങ്ങനെ ജീവിച്ച്‌ വന്നതെങ്ങനെ ആണ് എന്നതിനെ കുറിച്ചോ ഈ വിമര്‍ശകര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും അറിയില്ലെന്നും അതിനാലാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്നും രാജിനി ചാണ്ടി. 


ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രഫര്‍ ആതിര ജോയുമായി നടത്തിയ സംസാരത്തിനിടെയാണ് രാജിനി ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും കോക്ക്ടെയിലും ഡിന്നറുമൊക്കെയായി താജിലും ഒബ്റോയിയിലും ഒക്കെ താന്‍ പോയിട്ടുണ്ടെന്നും അതുകൊണ്ട് ജീവിതത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നോ അതിന് തനിക്ക് അവകാശമില്ലെന്നോ പറയാന്‍ മറ്റാര്‍ക്കും യാതൊരു അവകാശമില്ലെന്നും രാജിനി ചാണ്ടി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക