Image

ശബരിമല മകരവിളക്ക് 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 10 January, 2021
ശബരിമല മകരവിളക്ക് 14ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശബരിമല:  2021 വര്‍ഷത്തെ മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയായി. മകരവിളക്ക് ദര്‍ശനപുണ്യം നേടാനും ദീപാരാധന  തൊഴാനും എത്തിച്ചേരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.

ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും. ജനുവരി 14 ന് പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതി ഹോമം ഉണ്ടാകും. 7.30 ന് ഉഷപൂജ. 8.14 ന് ആണ്  മകരസംക്രമപൂജ നടക്കുക. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക