Image

ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍

Published on 10 January, 2021
ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍

മലയാളികളുടെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍. എന്നാല്‍, പതിവ് മൂകാംബിക സന്ദര്‍ശനത്തിന് ഇത്തവണ ഗാനഗന്ധര്‍വന്‍ എത്തില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യേശുദാസിന്റെ തീരുമാനം.


 അമേരിക്കയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്രാവശ്യത്തെ പിറന്നാള്‍ ആഘോഷം.


ആറ് പതിറ്റാണ്ടായി ഗാനാസ്വാദനത്തിന്റെ അതിരില്ലാ തലങ്ങള്‍ സമ്മാനിച്ച്‌ മലയാളിക്കൊപ്പമുണ്ട് യേശുദാസ്. പല തലമുറകളുടെ വൈകാരിക ഭാവങ്ങളുടെ സ്വരമായി എണ്‍പത്തൊന്നാം വയസിലും, ശ്രുതി പിഴക്കാതെ, ഇടര്‍ച്ചയില്ലാത്ത ഈണത്തില്‍ പാടുകയാണ് മലയാളികളുടെ ഈ ഗാനഗന്ധര്‍വന്‍.


നാല്‍പത്തിയെട്ട് വര്‍ഷമായി ജന്മദിനത്തില്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദര്‍ശന പുണ്യം തേടുക യേശുദാസിന്റെ പതിവായിരുന്നു. കഴിഞ്ഞ പിറന്നാളിനും കുടുംബസമേതം അദ്ദേഹം മൂകാംബികയിലെത്തിരുന്നു. കോവിഡ് കാരണം ആ പതിവ് ഇത്തവണ അദ്ദേഹം വേണ്ടെന്നു വെച്ചു. 


വളരെ ലളിതമായ ആഘോഷമാണ് അമേരിക്കയിലെ വീട്ടില്‍ സംഘടിപ്പിക്കുക. ഗാനഗന്ധര്‍വന് സംഗീത ലോകം ആശംസകള്‍ നേര്‍ന്നു.


അതേസമയം, യേശുദാസിന് പിറന്നാള്‍ സമ്മാനമായി 28 ഗായകര്‍ കൈകോര്‍ത്ത് സംഗീത വിഡിയോ ഒരുക്കിയിരിക്കുകയാണ്. ശ്വേതാ മോഹന്‍ സംഗീതമൊരുക്കിയ ഗാനത്തിനു വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. 


ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാത, ജി. വേണുഗോപാല്‍, ഉണ്ണി മേനോന്‍, ബിജു മേനോന്‍, സിതാര, മധുശ്രീ, ഹരിശങ്കര്‍, രാജലക്ഷ്മി, മധു ബാലകൃഷ്ണന്‍, സുദീപ് കുമാര്‍, വിധുപ്രതാപ്, ജ്യോത്സന, അഫ്സല്‍, ശ്രീനിവാസ്, കൃഷ്ണചന്ദ്രന്‍, ഗായത്രി, വിജയ് യേശുദാസ്, നിഷാദ് കെ.കെ, അനൂപ് ശങ്കര്‍, രവി ശങ്കര്‍, രാകേഷ് ബ്രഹ്മാനന്ദന്‍, റിമി ടോമി, രഞ്ജിനി ജോസ്, ആലാപ് രാജു, ദേവാനന്ദ്, ശ്വേത എന്നിവരാ‌ണ് സംഗീത വിഡിയോയില്‍ ഒരുമിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക