പിജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫ് തിരുവമ്ബാടിയില്‍ മത്സരിക്കും
VARTHA
10-Jan-2021
VARTHA
10-Jan-2021

കോഴിക്കോട്: മകന്‍ അപു ജോണ്‍ ജോസഫിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവമ്ബാടിയില്‍ മത്സരിപ്പിക്കാന്‍ ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. നിലവില്‍ പി ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനാണ് അപു ജോണ്‍ ജോസഫ്.
പി ജെ ജോസഫ് മകനെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും മത്സരിക്കുമോയെന്ന് വ്യക്തത ഉണ്ടായിരുന്നില്ല.
എന്നാല്‍, അപു ജോസഫ് തിരുവമ്ബാടിയില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് പി ജെ ജോസഫിനോട് അടുത്ത കേന്ദ്രങ്ങള്‍. അപു തിരുവമ്ബാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ പി എം ജോര്‍ജ് പറഞ്ഞു.

അപു മത്സരിക്കാനിറങ്ങിയാല്‍ പാര്‍ട്ടിക്ക് അത് പുത്തന്‍ ഉണര്‍വാകുമെന്നും തിരുവമ്ബാടി ഇത്തവണ എല്‍ ഡി എഫില്‍ നിന്ന് തിരിച്ചു പിടിക്കാനാകുമെന്നും പി എം ജോര്‍ജ് പറഞ്ഞു.
മലയോരമേഖലയായ തിരുവമ്ബാടി ക്രൈസ്തവ സഭയുടെ പിന്തുണയോടെ പിടിക്കാമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടല്‍. മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്ബാടി, പേരാമ്ബ്രയുമായി വെച്ചു മാറാന്‍ ജോസഫ് വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments