Image

അമ്മക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത സംഭവം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശിശുക്ഷേമസമിതി

Published on 10 January, 2021
അമ്മക്കെതിരെ  പോക്സോ കേസ് റജിസ്റ്റര്‍ ചെയ്ത സംഭവം; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശിശുക്ഷേമസമിതി

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മക്കെതിരെ പോക്‌സോ ചുമത്തിയതില്‍ കൂടുതല്‍ ദുരൂഹത. കേസ് കെട്ടിച്ചതാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശു ക്ഷേമ സമിതിയല്ലെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ. എന്‍ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു


പോലീസ് കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തി റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയത്. ഒരു ലേഡി കോണ്‍സ്റ്റബിളിനെയും കൂട്ടിയാണ് കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുവന്നത്. പോലീസിന് നേരത്തെ വിവരം ലഭിച്ചത് കൊണ്ടാണല്ലോ അവര്‍ കുട്ടിയുമായി വന്നത്. അവര്‍ക്ക് ആരാണ് ആ വിവരം നല്‍കിയതെന്ന് വെളിപ്പെടുത്തണം. അല്ലാതെ ശിശുക്ഷേമ സമിതി വിവരം നല്‍കിയെന്ന വിവരം തെറ്റാണെന്നും ഇവര്‍ പറഞ്ഞു

എഫ് ഐ ആറിലെ പിഴവ് പോലീസ് തിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


 14കാരനായ കുട്ടിയെ അമ്മ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുമ്ബോഴാണ് സി ഡബ്ല്യുസി രംഗത്തുവരുന്നത്. യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നാണ് അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക