Image

കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ ആക്രമിച്ചു

Published on 10 January, 2021
കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ ആക്രമിച്ചു

കര്‍ണ്ണാടക: ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ക്ക്‌ തീയിട്ടു. മംഗളൂരിലെ ഉള്ളാളിൽ ശനിയാഴ്ച്ചയോടെയാണ് സംഭവം നടന്നത്. അക്രമം നടത്തിയത് ആരാണെന്നതില്‍ ഇതുവരെയും വ്യക്തത ഉണ്ടായിട്ടില്ല. 


എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ബീഫ് സ്റ്റോളുകളും അവിടെ നിന്നും മാറ്റിയതായാണ് റിപ്പോര്‍ട്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


നശിപ്പിക്കപ്പെട്ട ബീഫ് സ്റ്റോളുകള്‍ നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിശ്വ ഹിന്ദു പരിഷത്തും ബജ്‌റങ് ദളും ജനുവരി ഏഴാം തിയതി പൊലീസില്‍ പരാതി നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക