Image

എയര്‍ ഇന്ത്യ സമരം: യാത്രാ ദുരിതം തുടരുന്നു

സലിം കോട്ടയില്‍ Published on 14 June, 2012
എയര്‍ ഇന്ത്യ സമരം: യാത്രാ ദുരിതം തുടരുന്നു
കുവൈറ്റ്‌: എയര്‍ ഇന്ത്യാ സമരത്തിന്റെ ഭാഗമായി കുവൈറ്റില്‍ നിന്നുള്ള പ്രതിവാര അഞ്ചു സര്‍വീസുകള്‍ ഒരു അറിയിപ്പ്‌ ഉണ്‌ടാകുന്നതുവരെ മുന്നാക്കി വെട്ടി കുറച്ചു. ചൊവ്വ, വ്യാഴം ദിവസനങ്ങളില്‍ മംഗലാപുരം വഴിയും, ശനിഴായ്‌ച കോഴിക്കോടുമുള്ള സര്‍വീസുകളാണ്‌ നില നിര്‍ത്തിയിരിക്കുന്നത്‌. ബുധന്‍, ഞായര്‍ ദിവസങ്ങളിലെ കോഴിക്കോട്‌ സര്‍വീസ്‌ പുനസ്ഥാപിച്ചിട്ടില്ല. റദ്ദാക്കിയ വിമാനത്തില്‍ ടിക്കറ്റ്‌ എടുത്തവര്‍ക്ക്‌ മുഴുവന്‍ തുക തിരികെ നല്‍കുവാനും അല്ലെങ്കില്‍ അടുത്ത ദിവസത്തേക്കുള്ള വിമാനത്തിലേക്ക്‌ ടിക്കറ്റ്‌ മാറ്റുവാനുള്ള സൗകര്യം ലഭ്യമാണെന്ന്‌ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ വേനലവധി തുടങ്ങിയതിനാല്‍ വന്‍ തിരക്കാണ്‌ നാട്ടിലേക്കുള്ള സര്‍വീസുകളില്‍ അനുഭവപ്പെടുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പേ തന്നെ എയര്‍ ഇന്ത്യ ടിക്കറ്റ്‌ എടുത്തുവച്ച സാധാരണക്കാരായ മലയാളി കുടുംബങ്ങളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. പല കുടുംബങ്ങളും മറ്റു എയര്‍ ലൈനുകളുടെ കഴുത്തറപ്പന്‍ നിരക്ക്‌ കണ്‌ടു നാട്ടിലേക്കുള്ള യാത്ര വേണ്‌ടന്നു വച്ചിരിക്കുകയാണ്‌. വന്‍ തുകകള്‍ മുടക്കാന്‍ തയാറായവര്‍ക്ക്‌ പോലും ടിക്കറ്റ്‌ കിട്ടാത്ത അവസ്ഥയാണുള്ളത്‌.

സമരം ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രശ്‌നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്ന കേന്ദ്ര കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രവാസികള്‍ പൊതുവേ അസംതൃപ്‌തരാണ്‌. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന വ്യോമയാന മന്ത്രിയുടെ പ്രസ്‌തവനയല്ലാതെ യാതൊരു നീക്കവും ഇതുവരെ എയര്‍ ഇന്ത്യയുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്‌ടായിട്ടില്ലെന്ന്‌ കുവൈറ്റിലെ പ്രമുഖ സംഘടനകള്‍ കുറ്റപ്പെടുത്തി. സമരം അനിശ്ചിതമായി നീളുകയും യാത്രാ ദുരിതം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബന്ധപെട്ട അധികാരികള്‍ എത്രയും പെട്ടന്ന്‌ തന്നെ ഈ പ്രശനത്തില്‍ ഇടപെടണമെന്ന്‌ കുവൈറ്റ്‌ കെഎംസിസി പ്രസ്‌താവനയിലൂടെ ആവശ്യപെട്ടു.
എയര്‍ ഇന്ത്യ സമരം: യാത്രാ ദുരിതം തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക