Image

തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രവേശനം പകുതി സീറ്റുകളില്‍മാത്രം;കേന്ദ്രം

Published on 09 January, 2021
തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രവേശനം പകുതി സീറ്റുകളില്‍മാത്രം;കേന്ദ്രം
ചെന്നൈ: തമിഴ്‌നാട്ടില്‍ തീയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്താണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നത് . ഇതോടെ കാണികളുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കി.

പൊങ്കല്‍ റിലീസ് ചിത്രങ്ങള്‍ എത്തുന്ന തിയറ്ററുകളില്‍ നിയന്ത്രണം ഒഴിവാക്കണമെന്ന് തമിഴ്താരം വിജയ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. നടന്‍ ചിലമ്ബരസനും ഇതേ ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീയേറ്ററുകളിന്മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക