വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പരിപാടിയില്‍ മേജര്‍ രവി മുഖ്യാതിഥി
Sangadana
09-Jan-2021
Sangadana
09-Jan-2021

ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഇന്ന് (ശനിയാഴ്ച രാവിലെ അമേരിക്കന്‍ സെട്രല്‍ സമയം 10:00 മണി) 'രാഗ പൗര്‍ണമി' എന്ന പേരില്‍ നടത്തുന്ന ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടിയില്‍ മേജര്‍ എ. കെ. രവീന്ദ്രന്‍ മുഖ്യാതിഥി ആയി പങ്കെടുത്തു ഉല്‍ഘാടന കര്‍മം നിര്‍വഹിക്കും. ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ഓഫീസര്‍ ആയിരുന്ന മേജര്‍ രവി പ്രസിഡന്റ് ഗാലന്ററി മെഡല്‍, ഏറ്റവും നല്ല സ്‌ക്രീന്‍ പ്ലേയ്ക്കുള്ള കേരള സ്റ്റേറ്റ് ഫലിം അവാര്‍ഡ് (മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കീര്‍ത്തി ചക്ര) മുതലായവ കരസ്ഥമാക്കിയിട്ടുള്ള ശ്രദ്ധേയനായ മഹല്‍ വ്യക്തി ആണ്. പഞ്ചാബിലും കാശ്മീരിലും ദേശീയ സുരക്ഷക്ക് വേണ്ടി പോരാടിയ മേജര്‍ രവി ഫിലിം ഡയറക്ടര്‍, റൈറ്റര്‍, ആക്ടര്‍ എന്നീ നിലകളിലും അസാമാന്യമായ കഴിവ് തെളിയിച്ചിട്ടുണ്ട്.
കോവിഡ് 19 കാരണം പരിപാടികള്‍ ഇല്ലാതെയിരിക്കുന്ന കേരളത്തിലെ ചില നല്ല കലാകാരന്‍മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയില്‍, ഫാദര്‍ ജേക്കബ് ക്രിസ്റ്റി (അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്, കോപ്പല്‍, ടെക്‌സസ്), സ്വാമി സിദ്ധാനന്ദ ആചാര്യ (ചിന്മയ മിഷന്‍, ഫിലാഡല്‍ ഫിയ) മുതലായവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു സന്ദേശം ന ല്‍കും.
വിശിഷ്ടാതിഥി ആയി ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ (I A M ) ചെയര്‍മാന്‍ അഡ്വക്കേറ്റ് ഡോക്ടര്‍ രാജീവ് രാജധാനി ചടങ്ങില്‍ പങ്കെടുത്തു ആശംസകള്‍ നേരും. എം. അജയകുമാറിന്റെ നേതൃത്വത്തില്‍ മനോഹരമായ കലാപരിപടികള്‍ സദസ്സിനു ആസ്വാദ്യകരമായിരിക്കും. എല്ലാ മലയാളി സമൂഹത്തെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പിയാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഫിലിപ്പ് മാരേട്ട്, സെസില്‍ ചെറിയാന്‍, ശാന്താ പിള്ള, ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, ഉഷ ജോര്‍ജ്, ലീലാമ്മ അപ്പുക്കുട്ടന്‍, ബെഡ്സിലി എബി, സന്തോഷ് പുനലൂര്‍, മാത്യൂസ് എബ്രഹാം, മുതലായവരും വിവിധ പ്രൊവിന്‍സ് ഭാരവാഹികളും ഒരു പ്രസ്താവനയിലൂട ആവശ്യപ്പെട്ടു.
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇബ്രാഹിം ഹാജി, വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ വിജയ ലക്ഷ്മി, ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, ജോണ്‍ മത്തായി, പി. സി. മാത്യു, ഗ്രിഗറി മേടയില്‍, തോമസ് അറമ്പന്‍കുടി മുതലായവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Join Zoom Meeting
https://us02web.zoom.us/j/82791130560?pwd=MEdQU2g2d2QvSW0xMXRsS054ekRyUT09
Meeting ID: 827 9113 0560
Passcode: 565433

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments