Image

ഗംഗാധരന്‍ കൃഷ്ണന്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനി

പി.പി.ചെറിയാന്‍ Published on 14 June, 2012
ഗംഗാധരന്‍ കൃഷ്ണന്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനി
വാഷിംഗ്ടണ്‍ : ജൂലായ് ആദ്യവാരം ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബറായി ഗംഗാധരന്‍ കൃഷ്ണന്‍ മത്സരിക്കും.

കേരള അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍
വാഷിംഗ്ടണ്‍ പ്രതിനിധിയായിട്ടാണ് ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുവാന്‍ ഗംഗാധരന്‍ തയ്യാറെടുക്കുന്നത്.

1983 മുത്‌ല ഫൊക്കാനയുടെ സജ്ജീവ പ്രവര്‍ത്തകനായ ശ്രീ ഗംഗാധരന്‍ രണ്ടുതവണ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബര്‍, ഫൊക്കാന സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

ഡാളസ ്‌ കേരള അസ്സോസിയേഷന്റെ മുന്‍കാല പ്രവര്‍ത്തകരില്‍ ഒരാളാണ് ശ്രീ. ഗംഗാധരന്‍.
ന്യൂയോര്‍ക്ക് കേരള സമാജത്തിന്റെ പ്രവര്‍ത്തനത്തിലും സജ്ജീവ പങ്കാളിത്വം വഹിച്ചിട്ടുള്ള ഗംഗാധരന്‍ നല്ലൊരു സംഘാടകന്‍, പ്രാസംഗീകന്‍, എന്നീ നിലകളില്‍ പ്രസിദ്ധനാണ്. ഗംഗാധരന്റെ രംഗപ്രവേശം ഫൊക്കാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്നതില്‍ സംശയമില്ല.
ഗംഗാധരന്‍ കൃഷ്ണന്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനി
ഗംഗാധരന്‍ കൃഷ്ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക