Image

അക്രമികള്‍ അകത്തളത്തില്‍ എത്തിയതെങ്ങനെ

പി. ശ്രീകുമാര്‍ Published on 08 January, 2021
 അക്രമികള്‍ അകത്തളത്തില്‍ എത്തിയതെങ്ങനെ
അമേരിക്കയില്‍ പല തവണ പോയെങ്കിലും വാഷിങ്ടണ്‍ കാണാന്‍ എട്ടാമത്തെ യാത്ര വരെ കാത്തിരിക്കേണ്ടി വന്നു.  ന്യൂയോര്‍ക്കിലെത്തി അവിടെ നിന്ന് ബസ്സില്‍  വാഷിങ്ടണിലേക്ക്.  അമേരിക്കയിലൂടെ പരസഹായമില്ലാതെ ആദ്യ ദീര്‍ഘ ദൂര ബസ് യാത്ര. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജേഴ്സി, പെന്‍സില്‍വാലിയ സംസ്ഥാനങ്ങള്‍ കടന്ന് വാഷിങ്ടണിലേക്ക്. പുതിയൊരു അനുഭവം.

 ലോകം മുഴുവന്‍ അറിയുന്ന വൈറ്റ്ഹൗസ്, അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ കാപ്പിറ്റോള്‍, ലോകപ്രശസ്തമായ മ്യൂസിയങ്ങള്‍ നിരനിരയായി നില്‍ക്കുന്ന നാഷണല്‍ മാള്‍, ലോകത്തിലെ  ഏറ്റവും ഉയരം കൂടിയ കരിങ്കല്‍ സ്മാരകമായ വാഷിങ്ടണ്‍ മോണ്യുമെന്റ്, പ്രതിരോധനിലയമായ പെന്റഗണ്‍, ലോകബാങ്ക് തുടങ്ങി പല അന്തര്‍ ദേശീയ സംഘടനകളുടെ ആസ്ഥാനങ്ങള്‍, യുദ്ധ സ്മാരകങ്ങള്‍. കണ്ടുതീരാന്‍ ഏറെ സമയം എടുക്കുന്നതാണ് വാഷിങ്ടണ്‍ കാഴ്ച്ചകള്‍.

 ലോകത്തിന്റെ  തന്നെ ഗതി മാറ്റിമറിച്ച പല സുപ്രധാന തീരുമാനങ്ങളുമെടുത്ത ക്യാപിറ്റോള്‍ എന്ന കൊട്ടാര സദൃശ്യമായ കൂറ്റന്‍ കെട്ടിടം. മാനവചരിത്രത്തിലും സംസ്‌കാരത്തിലും കറുത്ത അധ്യായങ്ങളായി അവശേഷിപ്പിച്ച പല തീരുമാനങ്ങള്‍ എടുക്കാനും സാക്ഷ്യം വഹിച്ച അമേരിക്കയുടെ പാര്‍ലമെന്റ് മന്ദിരം.1793ല്‍  നിര്‍മ്മാണം ആരംഭിച്ച് 1826 ല്‍ പൂര്‍ത്തിയായ അഞ്ച് നിലകളിലായി 540 മുറികളുള്ള മനോഹര സൗധം. ഓരോ നിലകളിലും നൂറിലധികം വീതം പ്രതിമകള്‍.  മകുടം ചാര്‍ത്താനെന്നതുപോലെ ഏറ്റവും മുകളില്‍ വെങ്കലത്തില്‍ തീര്‍ത്ത 'സ്വാതന്ത്യത്തിന്റെ പ്രതിമ'  'പ്ലൂരിബസ് '( അതുല്യം) എന്ന മുദ്രാവാക്യം എഴുതിയ ഗ്ലോബില്‍ തലയില്‍ പക്ഷിയുമായി നില്‍ക്കുന്ന സ്ത്രീ രൂപം. എല്ലാ അര്‍ത്ഥത്തിലും ആഢത്യം വിളിച്ചോതുന്ന നിര്‍മ്മിതി.

അതിന്റെ മുന്നിലെത്തിയപ്പോള്‍ അത്ഭുതപ്പെട്ടു. തടയാനോ പരിശോധിക്കാനോ ഒരു പോലീസുകാരനുമില്ല. ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരം പോയിട്ട് തിരുവനന്തപുരത്ത് രാജ്ഭവന്റെയോ നിയമസഭാ മന്ദിരത്തിന്റെയോ അടുത്തു ചെല്ലണമെങ്കില്‍ പോലും പ്രത്യേക പാസും പോലീസ് ചെക്കിങും ഒക്കെ നിര്‍ബന്ധം. ക്യാപിറ്റോളിന്റെ മുറ്റത്തും പടിക്കെട്ടുകളിലും  വരെ ഇതൊന്നുമില്ലാതെ ആര്‍ക്കും കടന്നു ചെല്ലാം.  ഫോട്ടോകളും എടുക്കാം. പ്രത്യക്ഷത്തില്‍ പോലീസുകാരെ കാണാനില്ലെങ്കിലും ഒരോ സന്ദര്‍ശകനു മേലും ഒന്നിലധികം സൂക്ഷ്മ നിരീക്ഷണം കാണുമെന്ന് പിന്നീടറിഞ്ഞു.
ഈ സ്വാതന്ത്ര്യമാണ് കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ അവസരമാക്കിയത്. അഴിഞ്ഞാടി അരാജകം സൃഷ്ടിച്ച് ലോക പോലീസായ അമേരിക്കയെ ആഗോളമായി നാറ്റിച്ചത്. ജനാധിപത്യത്തെ കളിയാക്കാന്‍ ചൈനയ്ക്കും റഷ്യയ്ക്കും അവസരം നല്‍കിയത്.


 അക്രമികള്‍ അകത്തളത്തില്‍ എത്തിയതെങ്ങനെ
Join WhatsApp News
Biju Mathai [Republican] 2021-01-08 09:28:36
സ്വന്തം പാർട്ടി വൈസ് പെൻസ് വിചാരിച്ചാൽ ബാക്കി ഉള്ള 12 ദിവസത്തിനു ഉള്ളിൽ ജെയിലിൽ ആകാം....😉ലോക പോലീസ് അമേരിക്കയെയും ചരിത്രം ഉള്ള റിപ്പബ്ളിക് പാർട്ടിയെയും നാറ്റിച്ചു ജനതിപത്യത്തിൽ ദ്രുവീകരണത്തിന്റെ ഭീകരത വർഗീയ തീവൃവാദികൾ അഴിഞ്ഞാടി ഡമോക്രറ്റുകൾക്ക് ഏകദേശം രണ്ട് ഭരണം ഇപ്പോള് ഉറപ്പിച്ചു നൽകി ട്രബ് എന്ന കുത്തക വർഗീയ വാദി.......ഇയാളെ കെട്ടിപ്പിച്ചു ചുമന്ന മോഡി മുതൽ സൗദി കുവൈറ്റ് ഇസ്രായേൽ നേതാക്കൾ വരെ നാറി.
Tom Abraham 2021-01-08 09:47:04
The Senate needs to remove HawleyMO and tedcruz; They both aided and abetted in yesterday’s insurrection. I used to want trump to resign, on a DAILY basis, for the past 4 years. Not any more. I want him IMPEACHED.I want him REMOVED. I want the decision taken OUT of his hands, and give him the indignity of being removed against his will. RemoveTrumpNow
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക