Image

അക്രമം നമുക്ക് പൊറുക്കാൻ കഴിയില്ല (വിൻസൻ പാലത്തിങ്കൽ)

Published on 07 January, 2021
അക്രമം  നമുക്ക് പൊറുക്കാൻ കഴിയില്ല (വിൻസൻ  പാലത്തിങ്കൽ)
ട്രംപ് നടത്തുന്ന റാലികൾ എപ്പോഴും രസകരമാണ്. ഇന്നത്തേതും വിഭിന്നമല്ല. മതിലുകൾ ചാടി  ജനാലകൾ തകർത്ത് അമേരിക്കൻ ജനാധിപത്യത്തിന്റെ  പരിപാവനമായ മന്ദിരത്തിൽ അൻപതോളം നിയമവിരുദ്ധർ  അതിക്രമിച്ചു  കയറുകയും പോലീസിനെ മർദ്ദിക്കുകയും ചെയ്തതിന്റെ പേരിൽ സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിച്ച ദശലക്ഷക്കണക്കിന് ആളുകളെയും പഴിക്കുന്നത്  ശരിയല്ല. 

അക്രമം ഞങ്ങളുടെ അജണ്ടയിൽ ഇല്ല. തികച്ചും  സമാധാനപ്രിയരായ പൗരന്മാരാണ്  ഞങ്ങൾ. തിരഞ്ഞെടുത്ത പ്രതിനിധികളോട് ചിലത് ബോധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പിൽ  വ്യാപകമായ ക്രമക്കേട് നടന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. അവരുടെ കഴിവിനൊത്ത് എന്തെങ്കിലും ചെയ്ത് പറ്റിയ തെറ്റ് തിരുത്തണം എന്നായിരുന്നു ബോധിപ്പിക്കാൻ ഉണ്ടായിരുന്നത്.

ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് എന്റെ അഗാധമായ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. ആ കുടുംബങ്ങൾക്കും നമ്മുടെ രാജ്യത്തിനും ഇന്നത്തെ ദിവസം ഭീകരമായിരുന്നു.

2020 ലെ ഇലക്ഷനിൽ നല്ലരീതിയിൽ വോട്ടിങ് ക്രമക്കേട് നടന്നിട്ടുണ്ട്. ഇനി ഒരിക്കലും അങ്ങനെയൊന്ന് അമേരിക്കയിൽ ഉണ്ടാകാൻ പാടില്ല. പല സംസ്ഥാനങ്ങളിലും നടന്ന വോട്ടിങ് ക്രമക്കേട് അഴിച്ചുപണിത്, നിലവിലെ സംവിധാനങ്ങളിൽ ശുദ്ധികലശം നടത്തുന്നതിന് അമേരിക്കയിലെ രാജ്യസ്നേഹികൾ സ്വയം തിരഞ്ഞെടുത്ത ഉപകരണമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അദ്ദേഹം വിട്ടുകൊടുത്തിരുന്നെങ്കിൽ, ചർച്ച അവിടെ തീരുമായിരുന്നു. അപ്പോൾ, ഭാവിയിലെ ഇലക്ഷനിലും ഇതാവർത്തിച്ച് പതുക്കെ യു എസിൽ ഒരേയൊരു പാർട്ടിയുടെ വേരോട്ടം മാത്രമാക്കിത്തീർക്കുമായിരുന്നു. ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം വഴങ്ങിയില്ല. അവിടെയാണ് ട്രംപിനോട് എനിക്ക് നന്ദി അറിയിക്കാനുള്ളത്.

ഇന്ന്, ഈ അക്രമാസക്തരായ ആളുകൾ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വളരെ ദൂരം വ്യതിചലിച്ചു. 'ആബ്‌സെന്റീ ബാലറ്റിങ്ങിന്റെ' മറവിൽ ഡെമോക്രറ്റുകൾ നടത്തിയ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും പല റിപ്പബ്ലിക്കൻ നേതാക്കളും അത് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്കുന്നില്ല. ഇന്നത്തെ കലാപം അവരെ പൂർണമായും മറുപക്ഷത്തേക്ക് ചായ്ച്ചു. ഇന്നലെ വരെ ബൈഡന്റെ ജയത്തെ എതിർത്തവർ ഇന്ന് മറുകണ്ടം ചാടിയത് പരിതാപകരമാണ്. കാര്യങ്ങൾ നടപ്പാക്കേണ്ടവർ അശ്രദ്ധരാവുകയും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നതിന്റെ ഫലമായാണ് സ്വയം കൈകാര്യം ചെയ്തേക്കാമെന്ന ചിന്ത ജനങ്ങളിൽ ഉണ്ടാകുന്നത്.

എന്തുതന്നെ ആയാലും, ആക്രമണം നമുക്ക് പൊറുക്കാൻ കഴിയില്ല. 

ജനുവരി 6, 2021 ,അമേരിക്കയുടെ ചരിത്രത്തിൽ ഇരുണ്ട ദിനമായി അടയാളപ്പെടുത്തും. കഴിഞ്ഞ രണ്ടുമാസങ്ങളായി  ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിസ്ഥാന കാര്യങ്ങൾ തകരാറിലായതിന്റെ കടുത്ത സമ്മർദ്ദത്തിലാണ് രാജ്യം. അമേരിക്ക പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. തെറ്റുകൾ തിരുത്തി സുഖപ്പെടാനുള്ള അവസരം നൽകിയ ട്രംപിന് നന്ദി. എന്നാൽ, അമേരിക്കയിലെ നേതാക്കളും നിയമവ്യവസ്ഥിതിയും  തെറ്റു തിരുത്താൻ ഉയർന്നുവന്ന ഓരോ സാഹചര്യവും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇല്ലാതാക്കി. ഒരു തെറ്റ് സംഭവിച്ചാൽ അത് തിരുത്താതെ മുന്നോട്ട് നീങ്ങും തോറും ഗുരുതര വീഴ്ചയായി മാറും. കൃത്യസമയത്തുള്ള ഇടപെടൽ വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് അമേരിക്ക അംഗീകരിക്കുന്ന ദിവസമായി ഇന്ന് മാറരുതേ എന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വിവിധ രാജ്യക്കാരുടെ പതാക റാലിയിൽ ഉണ്ടായിരുന്നു. 
Join WhatsApp News
True man 2021-01-07 19:18:29
Evan aruva. Setta, justification good and enough. Go and sleep. Oro jenmangal
Turmp 2021-01-07 19:28:22
Can you share if you have any valid evidence of any election fraud ? Some of them still believed that. Very shameful activity. Very shame, someone acting for some political benefits. Why you?
Mathew Iype 2021-01-07 19:48:34
Lesam uluppu!
shame on u 2021-01-07 19:55:13
You are a part of the problem. You are a trump supporter & enabler too. Shame on you
സ്ഥലത്തെ പ്രധാന പയ്യൻമാർ 2021-01-07 21:07:58
കുറെ നാളായല്ലോ ഉറക്കത്തിലും കക്കൂസിൽ പോകുമ്പോഴും മാക്രി മാതിരി Trump.. trump.. എന്ന് പറഞ്ഞ് മുക്കുന്നത്.. അത് കുരക്കുന്നത്.. ഇത് ഇവിടത്തെ പ്രധാന പയ്യനാ.. അവസാനം നാണംകെട്ടു അല്ലേ..
Netizon 2021-01-07 21:15:32
https://www.uscis.gov/policy-manual/volume-12-part-l-chapter-2
Philipose Philip 2021-01-07 22:01:00
There is no justification in your article. Who incited this criminal act? It is none other than Mr. Trump!! He should be prosecuted for that. I am a County Republican committee Member. I distanced from him much before the election. Do you think that all the Republicans who stood for democracy don’t care for the nation? Using the Indian Flag in an orchestrated protest is entirety wrong!
CID Moosa 2021-01-07 23:38:59
This guys picture is all over internet, Facebook and in the FBI surveillance cameras. According to the report, any identifiable person will be charged for insurrection. If Trump, Sen. Ted Screw, Sen. Josh Hawley and six more insurrectionists can be charged, this guy is not exempted. From the very beginning, any person with commonsense understood that Trump is ill and was irrational. But some idiotic Malayalees like Thomas (NY), John (HU), Zac (NY), Koovellor, J. Mathew, Bobby, GFN PHD (From Trump University), and others were spewing 'ignorance'. These people must immediately check into a mental hospital and claim that they are mentally incapacitated to avoid arrest.
പോൾ ചാക്കോ 2021-01-07 22:23:25
2016- ലെ ഇലക്ഷനിൽ യാതൊരു ക്രമേക്കേടുമില്ലായിരുന്നോ? കണ്ണടച്ച് ഇരുട്ടാക്കരുത്. ട്രംപിന് കിട്ടേണ്ടത് പുറകെ വരുന്നുണ്ട്.
ജെയിംസ്‌ കെ ജോൺ 2021-01-07 22:34:51
താങ്കൾക് മറ്റു ചില രാജ്യങ്ങളിലെ പോലെ ഇവിടെയും അരാജകത്വം വാഴണം എന്നാണോ ആഗ്രഹം . ട്രമ്പ് കരുതിക്കൂട്ടി സംഘടിപ്പിച്ച റാലി പോലീസ് നിഷ്ക്രിയരായി നോക്കിനിന്നു . മാസങ്ങൾക്കു മുൻപു നടന്ന പ്രക്ഷോപങ്ങൾ പോലീസ് വ്യത്യസ്തമായി നേരിട്ടതിൽ നിന്നും ഇത് വളരെ വ്യക്തമാണ്
Ponmelil Abraham 2021-01-07 22:37:10
There is no justification in what happened yesterday in Washington D. C. and your support of Trump's position with regard to the 2020 election. There was no irregularities in the election processes as per all the Judges in all the states where appeals were lodged and were thoroughly investigated by the officials and they issued their verdict in favor of the election results upholding the majority of electoral votes score Joe Biden and Kamala Harris received.
Law and order 2021-01-07 23:09:19
He broke the law by siding with a lawless president who brought shame to this country. The law of the land would catch up with you and your boss soon.
സ്തുതി പാടിയ 2021-01-07 23:19:11
ഈ രാജ്യത്തോട് സ്നേഹമുള്ളവർ ഇതുപോലെ ഫോട്ടോ വച്ചു ദിവസവും ഒരു ലോജിക്കും ഇല്ലാതെ എഴുതുന്നവന് കമെന്റ്സ് എഴുതി എന്നും എഴുതാൻ എൻകറേജ് ചെയ്യാതിരിക്കുക.
FOKKANA hatred 2021-01-08 00:25:34
Hey P. Philip. I don't care who you are. But don't bring your Fokkana politics here to trash me. I don't get scared. I have the support of several Malayalee Proud boys, I am proud to say that. Yes, my team will be ready to fight & kick you out of FOKKANA. And who ever who called me and said my name & other malayalees name who carried the Indian flag is given to the Ministary of India and the consulate general of India, i say .....U, I don't give a dam.
Flag of India 2021-01-08 01:08:05
Prevention of Insults to National Honour Act, 1971 - Wikipedia en.wikipedia.org/wiki/Prevention_of_Insults_to... Whoever in any public place or in any other place within public view burns, mutilates, defaces, defiles, disfigures, destroys, tramples upon or otherwise shows disrespect to or brings into contempt (whether by words, either spoken or written, or by acts) the Indian National Flag or the Constitution of India or any part thereof, shall be punished with imprisonment for a term which may extend to three years, or with fine, or with both. Enacted: 23 December 1971 Enacted by: Parliament of India Citation: Act No. 69 of 1971 Flag desecration - Wikipedia en.wikipedia.org/wiki/Flag_abuse The Indian Flag Code is a set of laws that govern the usage of the Flag of India. The Bureau of Indian Standards is in charge of the enforcement of the manufacture of the flag according to the guidelines. Violation of the code may invite severe punishments and penalties.
Sebastian Kakkanad 2021-01-08 01:09:24
അറുപതിൽ പരം കോടതി കേസുകളിലായി എഴുപതോളം ജഡ്‌ജികൾ ഈ 'ക്രമക്കേടുകൾ' പരിശോധിച്ചിട്ടു ഒന്നും കണ്ടുപിടിച്ചില്ല, എന്തിന്റെ അടിസ്ഥാനത്തിലാണ് ലേഖകൻ "ക്രക്കേടുകൾ നടന്നിട്ടുണ്ട്" എന്ന് ആധികാരികമായി പറയുന്നത്? ട്രംപ് ഒരു മുനിസിപ്പൽ കൗൺസിൽ മെമ്പർ പോലും ആകാൻ പക്വത ഇല്ലാത്ത മനുഷ്യനാണ്, ട്രംപിന്റെ വിശ്വാസം ജനാധിപത്യത്തിലല്ല, ഏകാധിപത്യത്തിലാണ് എന്ന് സാമാന്യ ബോധമുള്ള അമേരിക്കർക്കു അറിയാം. ട്രംപിൻറെ അഹങ്കാരം ഇവിടം വരെ എത്തിയത് റിപ്പബ്ലിക്കൻ നേതാക്കൾക്കു നട്ടെല്ലില്ലാതിരുന്നത് കൊണ്ടാണ്.
Raju NY 2021-01-08 02:06:39
I am confused. You stated that the terrorists who stormed into the Capitol were Antifa. Do antifa carry trump flags? we know you are a proud boy with nothing to be proud of, You were there too, so what are you? proud boy or antifa. Terrorists looted the Capitol & urinated inside on the floor & carpets. Are you one of them?
Surendran Nair 2021-01-08 02:23:24
ആവർത്തിച്ച് ആവർത്തിച്ചു നന്ദി പറഞ്ഞു ഇയാൾ കൂടുതൽ വിയർക്കണ്ട. ഈ ക്രമക്കേടുകഥയൊക്കെ അധികാരത്തിന്റെ സുഖലോലുപത ഉന്മത്തനാക്കിയ ഒരു വൃദ്ധന്റെ വിലാപങ്ങൾ മാത്രമാണെന്ന് ഇവിടെയുള്ള സകലമാന കോടതികളും പ്രജ്ഞ നശിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കൻസും ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അമേരിക്കൻ പൗരനായ ഇയാൾ ഇന്ത്യയുടെ പരിപാവനമായ ദേശിയ പതാക ദുരുപയോഗം ചെയ്തു മുഴുവൻ ഇന്ത്യക്കാരെയും അപമാനിച്ചിരിക്കുന്നു. അതുപയോഗിക്കാൻ ഇയാളാരാ ഇന്ത്യൻ അംബാസ്സഡറാണോ. ആസനം താങ്ങുന്നതിനും സ്തുതിപാടുന്നതിനും ഇയാൾ നേടിയെന്നു പറയുന്ന വിദ്യാഭ്യാസം പോലും തടസ്സമാകുന്നില്ലേ? ലജ്ജാവഹം
J.Mathew 2021-01-08 03:09:10
അവസാനം ബൈഡനും അക്രമത്തെ അപലപിച്ചു. അക്രമം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ തന്റെ അണികളോട് പറയാൻ ട്രമ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ കുറെ മാസങ്ങൾക്കുമുമ്പ് അമേരിക്കയിലുടനീളം ഡെമോക്രറ്റുകൾ അന്റിഫയുടെ ലെബലിൽ കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയപ്പോൾ അരുത് എന്നൊരു വാക്ക് ബൈഡൻ പറഞ്ഞില്ല.സമാധാനപരമായ പ്രധിഷേധം എന്നാണ് അന്ന് ഡെമോക്രറ്റുകൾ പറഞ്ഞത്. അവരെ സംബന്ധിച്ച് കൊള്ളയും കൊള്ളിവെയ്പ്പും സമാധാനപരമാണ്.അതേപ്പറ്റി ഡിബേറ്റില് ചോദിച്ചപ്പോൾ ബൈഡനു ഉത്തരം ഇല്ലായിരുന്നു.എന്നാൽ ഡെമോക്രറ്റുകളുടെ നിലവാരത്തിലേക്ക് റിപ്പബ്ലിക്കൻസ് താണത് ശരിയായില്ല. അക്രമം ഒരിക്കലും ദേശഭക്തരായ ആളുകൾക്ക് ചേർന്നതല്ല.പ്രതിഷേധക്കാരുടെ ഇടയിൽ നുഴഞ്ഞു കയറി അക്രമം നടത്തിയത് ആന്റിഫ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
FBI posts Pictures 2021-01-08 03:11:26
Americans are angry and horrified. Those terrorists had zipties. You could have been kidnapped and killed. 5 people died, one a police officer. Many people need to spend their lives in prison.
Tom Thal 2021-01-08 03:34:07
Where were we all when the Fed court houses, town halls, police stations, churches were burned down all across our country recently ?. Where were we when we witnessed many monuments and iconic status were torn down and destroyed? Where were we when these people were looting businesses and burning down buildings? What you see today is nothing but a protest from the other side completely disgruntled with the liberal left wing’s deteriorating agendas. In a Democracy you should allow all parties equal chance to destroy the country.. So why only democRats, BLM, and other liberalists are allowed to protest, riot, loot and burn down businesses and buildings? It’s a good message to all communist liberals that people of this country are not going to tolerate the left ha ist’s stupidity any longer.. (US without Trump is no way going to be better. It’s going to be another Venezuela in 4 years under Joe Biden’s governance. ) Hooray Vincent ...👍👍👍👍 there are a lot of Malayalees with you ... Keep going... keep fighting...
Latha 2021-01-08 05:33:01
Just because one fool and one mallu is a joker criminal that doesn’t mean all malayalees are criminal -he shud be thrown out trying to spoil the harmony and trying to grab attention
Innocent Ninan 2021-01-08 09:26:05
പ്രിയ മിത്രമേ വിട!!!😢😢😢 യോഗമുണ്ടെങ്കിൽ ഇനി ജയിലിൽ വന്നു കാണാം,😢😢 ..... 2021 പൊളിക്കും! പൊളിച്ചടക്കും. FBI has cell phone # of many who came to the capital. My neighbour was there just to see, he is not a trumper. He was contacted yesterday.
J. Mathew 2021-01-08 16:12:59
ജെ.മാത്യു എന്ന പേരിൽ എഴുതുന്ന വ്യക്തി ഞാനല്ല . ഞാൻ ട്രംപിനെ സപ്പോർട്ട് ചെയ്‌തിരുന്നു എന്നത് സത്യമാണ്. എന്റെ ഉൾക്കണ്ണിന്റെ കാഴ്ച്ച നാസ്തപ്പെട്ടതുകൊണ്ടാണ് എനിക്ക് ബൈഡന്റെ നന്മ കാണാൻ കഴിയാതെപോയത്. ട്രംപ് ഒരു വർഗ്ഗീയവാദിയും ഒരു വൈറ്റ് സൂപ്പറമിസിസ്റ്റും ആണെന്നുള്ളതിന്റെ തെളിവാണ് അഞ്ചുപേരുടെ മരണത്തിന് കാരണമായത്. നിങ്ങളുടെ പത്രത്തിൽ ഇന്ത്യൻ പതാകയുമേന്തി നടക്കുന്ന ഈ വിദ്വാനാണ് പണ്ട്, മഗായുടെ അണ്ടർവെയറുമിട്ട് ട്രംപ് പതാകയും പിടിച്ചു, പാവം ഭാര്യയേയും കൂട്ടി ജാഥക്ക് പോയത്. എന്തായാലും ഞാൻ എന്റെ എല്ലാ പിന്തുണയും ബൈഡനാണ് . എന്റെ പേര് വച്ച് എഴുതുന്നത് നിറുത്തുക .
J.Mathew 2021-01-08 16:34:22
ജെ.മാത്യു എന്നപേരിൽ എഴുതുന്നത് ഞാൻ തന്നെയാണ്. ഏതോ ഒരു “കാഴ്ച്ച നാസ്ത” പ്പെട്ട വ്യാജൻ ആൾക്കാരുടെ ഇടയിൽ ചിന്താക്കുഴപ്പം സ്രിഷ്ടിക്കുന്നതിനുവേണ്ടി എന്റ പേരിൽ എഴുതുന്നുണ്ട്.അത് അവഗണിക്കുക .
Indian Navy officer, ret 2021-01-08 17:18:22
We informed the incident & the individual to the Ministry of India, Ambassador & other authorities. They are looking into it and will take necessary actions. Parliament will discuss it, we were told.
democRats 2021-01-08 19:43:11
ഏഷ്യാനെറ്റ് വിനുവിന്റെ ചോദ്യങ്ങൾക്ക് തക്ക മറുപടി കൊടുത്ത ഇവനാണ് ആൺകുട്ടി.മാസങ്ങളോളം അമേരിക്കൻ തെരുവുകളിൽ അക്രമ പരമ്പര സൃഷ്‌ടിച്ച ഡെമോക്രറ്റുകളുടെ പ്രകടനം ബേസ്‌മെന്റിൽ ഒളിച്ചിരുന്ന് ടീവിയിൽ കണ്ടുരസിച്ച ബൈഡനും ഇപ്പോൾ അക്രമത്തിന് ഏതിരാണെന്നുള്ളത് വളരെ നല്ലകാര്യമാണ്.സിയാറ്റനിലും മറ്റും തന്റെ അനുയായികൾ മാസങ്ങളോളം അക്രമം അഴിച്ചുവിട്ടപ്പോൾ അരുത് എന്നൊരു വാക്ക് ബൈഡൻ പറഞ്ഞില്ല.അതിൽനിന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ബൈഡൻ ശ്രമിച്ചത്.ലോക്‌ഡോൺ കാലത്തു മാസ്കില്ലാതെ ബുട്ടി സലൂണിൽ പോയ പെലോസിയാണ് ഏറ്റവും വലിയ ഹിപ്പോക്രാറ്റ്
രാജു തോമസ് 2021-01-08 19:10:07
ധൈര്യമുള്ള ആർക്കും അത്തരം ...തരത്തിലും കൂട്ടുചേരാം, പക്ഷേ എന്തിനാണ്‌ Indian National Flag കൊണ്ടുപോയതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വേണ്ടായിരുന്നു. കഷ്ടമായിപ്പോയി. അത് വിശദീകരിക്കാൻ ഒക്കില്ല, ആകയാൽ ഉരുളുക.
Prabhakaran Reddy 2021-01-08 20:55:51
Immathiri thakkida tharikkida paripadikku pokumpol India de kodiyum ketti kondu Ningal American Indians pokaruth. North Indian sanghi aanenkil,potte avanu athrayum vivarame ullu ennu paranju ashwasikkaamaayirunnu. Malayalikal orikkallum ingane kaanikkaruth. Vallare mosham. Indian Flag illathe ningal enthum kaanichollu, no problem. Veruthe aanu innale 3,4 peru marichath. America il ullavarokke kurachoode bhodhathode perumaaranam. Ningallu 3rd world country il potta kinattil kidakkunna aalukal alla.
വിദ്യാധരൻ 2021-01-09 03:55:40
ഇതിനെ ധൈര്യം എന്ന് എങ്ങനെ വിളിക്കാം രാജു തോമസ് ? മാലാഖമാർ ഭയപ്പെടുന്നടത്ത് വിഡ്ഢികൾ ചാടി കയറുന്നു അത്രമാത്രം. നാലുവർഷത്തെ ട്രംപിന്റെ നുണകൾകൊണ്ടും, അധാർമ്മികമായ പ്രവർത്തികൊണ്ടും അയാൾ ആരാണെന്നും എന്താണെന്നും സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും .എന്നാൽ അത് മനസിലാകാത്തവർ എഴുപത്തിനാല് മില്ലിയൻ റിപ്പബ്ലിക്കൻസാണ്. എരിതീയിൽ എണ്ണ എന്നപോലെ ട്രംപ് പറഞ്ഞിരുന്ന നുണകളെ വീണ്ടും വീണ്ടും ഊതിപെരുപ്പിച്ചും അതിനു കൂട്ട് നിന്നും ട്രമ്പെന്ന ഭൂതത്തെ വളർത്തി വലുതാക്കി. അവസാനം അയാൾ തീവ്രവാദിയാക്കിയവർ കുന്തവും വടിവാളും ബോംബും ഒക്കെയായി അവരെ വളർത്തി വലുതാക്കിയവരുടെ കൊട്ടാരത്തിലേക്ക് കയറി. ചിലർ കൊമ്പും മൂക്കിൽ പല്ലും ഉള്ളവരും, കാട്ടാള വേഷധാരികളുമായിരുന്നു. അവരുടെ കയ്യിൽ തലയോട്ടിയും എല്ലും ഉണ്ടായിരുന്നു . ചിലർ മരവുരി ധരിച്ചിരുന്നു . ഏതോ ഘോര വനത്തിൽ നിന്നും ഇറങ്ങി വന്ന, ആധുനികതയുടെ പ്രകാശ കിരണങ്ങൾ ഏൽക്കാത്ത മനുഷ്യരെപ്പോലെ അവർ ആർത്ത് അട്ടഹസിക്കുകയും കസേരകളിൽ കയറി ഇരിക്കുകയും ജനാലകൾ തല്ലിപ്പൊട്ടിക്കുകയും അലറുകയും ചെയ്‌തു. അഞ്ച് മനുഷ്യ ജീവിതത്തെ അവർ ഇല്ലായ്‌മ ചെയ്‌തു. അതിനിടയ്ക്കാണ് ഈ മലയാളി ഇന്ത്യൻ കൊടിക്കൂറയുമായി ചാടികയറിയത്. എന്തായിരുന്നു ഇയാളുടെ ലക്‌ഷ്യം ? ഇയാളുടെ പെരുമാറ്റവും നിൽപ്പും മറ്റും കണ്ടിട്ട് എവിടെയോ ചില ക്രമക്കേട് . പലതരത്തിലും കൂട്ടി നോക്കിയിട്ട് കണക്ക് ശരിയാകുന്നില്ല . പക്ഷെ ഇയാളുടെ വർത്തമാനം QANON അംഗങ്ങളെപ്പോലെയാണ് . അറുപത് കോടതികളും സുപ്രീം കോടതിയും ബിൽ ബാറും കാണാത്ത ഇലക്ഷൻ തട്ടിപ്പും വെട്ടിപ്പും ഇയാൾക്ക് കാണാൻ കഴിയുന്നു. ബൈഡൻ അട്ടിമറി നടത്തിയെന്നാണ് പറയുന്നത് . ജോർജിയ നാല് പ്രാവാശ്യമാണ് ബൈഡനെ വിജയി ആയി പ്രഖ്യാപിച്ചത് . അതും റിപ്പബ്ലിക്കൻ ഗവർണറും സെക്രട്ടറി ഓഫ് സ്‌റ്റേറ്റും . പക്ഷെ അതൊന്നും കേൾക്കാൻ തലമണ്ട ഇല്ലാത്ത ഇവനെപ്പോലെയുള്ളവർ തുനിയാതെ, ഇവിടെ മുഴുവൻ അഴുമതി അഴുമതി എന്നലാറാൻ തുടങ്ങി . ഇയാളാണ് പണ്ട് മഗാ അണ്ടർവെയറും ഇട്ട് ഒരു സാധുസ്ത്രീയെക്കൊണ്ട് (ഒരു പക്ഷെ ഭാര്യയെ ഭീഷണിപ്പെടുത്തി കൊണ്ട് വന്നതായിരിക്കും ) അമേരിക്കൻ പതാക പിടിച്ച് ഫോട്ടോ ഈ -മലയാളിയിലിട്ടത് . ട്രംപിന്റ് അനുഭാവികളിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് . മിക്കവാറും ഈഗോ സെന്ററിക്കാണ് തന്നെ കഴിഞ്ഞാരും ഇല്ലെന്നും , താൻ ജ്ഞാനത്തിന്റെ ഇരിപ്പടമാണെന്നും, IQ എന്ന സാധനത്തിന്റ ഘനംകൊണ്ട് തലവേദന എടുക്കെന്നെന്നും പറഞ്ഞു നടക്കുന്നവരാണ്, മിക്കവാറും സ്ത്രീകളെ അടിച്ചിരുത്തി ഭരിക്കുന്നവരായിരിക്കും . 'കുരിശെടുത്ത് എന്റെ പിന്നാലെ വരിക ' എന്ന് യേശു പറഞ്ഞതിനെ ഒന്ന് തിരിച്ചു മറിച്ച് . 'പതാക എടുത്ത് എന്റെ പിന്നാലെ വന്നില്ലെങ്കിൽ നിന്റ പല്ല് ഞാൻ അടിച്ചു കോഴിക്കും ' എന്ന് പറയുന്ന . ബഹുമുഖ വ്യക്തിത്വം ഉള്ളവരും, നിരാശരും പള്ളി, മലയാളി അസോസിയേഷൻ, ജില്ലാ അസോസിയേഷൻ എന്നിവയിൽ കമ്പം ഉള്ളവരും വായെടുത്താൽ വിഡ്ഢിത്തരം ശർദ്ദിക്കുന്നവരുമായിരിക്കും . ഇവന്മാർക്ക് ഭ്രാന്ത് ഇളകിയാൽ 'കല്യാണ സൗഗന്ധികം തേടിപ്പോയ ' (വയലാർ ) ഭീമസേനനെ പ്പോലെ, "ഞാൻ തകർത്തെറിയാത്ത മൂല്യങ്ങൾ ഇല്ല ഞാൻ തപസ്സിളക്കാത്ത പർണ്ണശാലകളില്ല ഞാൻ തട്ടിയുടക്കാത്ത മൺ പ്രതിമകളില്ല ഞാൻ തല്ലിക്കൊഴിക്കാത്ത വാടാമല്ലികളില്ല" എന്ന് പറഞ്ഞതുപോലെ വിശാലമായ നേര്വഴികൾ ഉണ്ടായിട്ടും ക്യാപ്പിറ്റോൾ ഹില്ലിന്റ ജനാല ചില്ലുകൾ തകർത്ത് , അകത്ത് കയറി, കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെ, " കെട്ടിയ പെണ്ണിനെ മടിക്കൂടാതെ കിട്ടിയ വടികൊണ്ടൊന്നു പിടച്ചു ഉരുളികൾ കിണ്ടികളൊക്കെയുടച്ചു ഉരല് വലിച്ചു കിണറ്റിൽ മറിച്ചു ചിരവയെടുത്തത തീയിലെരിച്ചു അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു " (നളചരിതം ) കൂടാതെ കലഹവുമുടനുടനടിയും -ചില പുരികളിനവതികൊടിയും -പല പല ദിശി പൊടുപൊടെ വെടിയും. "വീതാശങ്കമഹോ വിനാശകരമാ സ്‌സാമ്രജ്യദുർമോഹമാം വേതാളത്തിന് രക്തതർപ്പണമനു - ഷ്ഠിക്കുന്ന രാഷ്ട്രങ്ങളെ , സ്വാതന്ത്ര്യം ജലരേഖ ; മർത്ത്യരെ വെറും ചെന്നായ്ക്കളാകാം ;കുറെ പ്രേതങ്ങൾക്കുഴറാം ജഗത്തിലിതിനോ നിങ്ങൾക്ക് യുദ്ധഭ്രമമം" (ചങ്ങമ്പുഴ ) എല്ലാം നശിപ്പിക്കുന്ന സാമ്രജ്യ ദുർമോഹമാകുന്ന വേതാളത്തിനായി സംശയമൊന്നും കൂടാതെ രക്തം ബലിയർപ്പിക്കുന്ന രാഷ്ട്രങ്ങെളെ സ്വാതന്ത്യമെന്നത് വെറും ജലരേഖയാണ്. മനുഷ്യരെ ചെന്നായ്ക്കളാക്കാനും കുറെ പ്രേതങ്ങൾക്ക് ഉഴറി നടക്കാനും മാത്രമേ ഇത് ഇടവരുത്തു . ഇതിനു വേണ്ടിയാണോ നിങ്ങൾക്ക് ഭൂമിയിൽ യുദ്ധത്തോട് ഭ്രമമം. വിദ്യാധരൻ
വായനക്കാരൻ 2021-01-09 04:19:38
എന്താണ് ജെ മാത്യു നിങ്ങൾ ട്രംപിനെപ്പോലെ പെരുമാറുന്നത് . ട്രംപ് അയാളുടെ അണികളോട് ഇന്നലെ ക്യാപ്പിറ്റോൾ ഹില്ലിൽ പോകാൻ പറഞ്ഞു ഇന്ന് പറയുന്നു ഈ രാജ്യം ലോ ആൻഡ് ഓർഡറിന്റെ രാജ്യമാണെന്ന്. . ഇന്ന് പറയുന്നു ക്യാപ്പിറ്റോൾ ഹില്ലിൽ കയറിയവരെ അറസ്റ്റു ചെയ്യണം എന്ന് .ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുന്നത് പാവം പാലത്തിങ്കൽ ഇയാളെ വിശ്വസിച്ചാണ് പോയത് . ഇപ്പോൾ അയാളുയും കലാപകാരികളുടെ കൂട്ടത്തിലാണ് ലിസ്റ്റ് ചെയിതിരിക്കുന്നത് . എത്രയും പെട്ടെന്ന് കൊച്ചിക്ക് പോകുന്നതായിരിക്കും നല്ലത് . എന്തായാലും ട്രംപിന്റെ ആൾക്കാർ മാനസികരോഗികളാണെന്നുള്ളതിന് സംശയമില്ല . ജെ . മാത്യു മനഃശാസ്ത്രഞ്ജന്റെ അടുത്തെങ്കിലും പോയിട്ട് താൻ ആരാണെന്ന് ചോദിക്കണം. വെറുതെ വായനക്കാരെ കൺഫ്യൂസ് ചെയ്യാതെ.
രാജു തോമസ് 2021-01-09 12:18:23
'ധൈര്യമുള്ള ആർക്കും അത്തരം ..തരത്തിലും കൂട്ടുചേരാം' എന്നെഴുതിയപ്പോൾ 'തരത്തിലും' എന്നതിനുമുമ്പു കൊടുത്ത ellipsis-ലായിരുന്നു എന്റെ ഊന്നൽ . നമ്മുടെ proud Indian കാണിച്ചത് മഹാബുദ്ധിമോശം ആയിപ്പോയി-- മറ്റേതെങ്കിലും രാജ്യത്തിന്റെ പതാക അവിടെ കണ്ടോ? അതുകൊണ്ടാണ് ധൈര്യം ' എന്നെഴുതിയത്. അത് പരിഹാസരൂപേണ ആയിരുന്നു. മൂഢൻ, പ്രമൂഢൻ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. എന്നാലും തല്ക്കാലം അദ്ദേഹത്തെ വിടുക. FBI അന്വേഷിച്ചുകൊണ്ടിരിക്കയല്ലേ--നമ്മളായിട്ടെന്തിന്...?
പകുതി തലയുള്ള മനുഷ്യൻ! 2021-01-09 12:20:10
പകുതി തലയുള്ള മനുഷ്യൻ! . 🧛‍♂️കാർലോസ് റോഡ്രിഗസ്: ഇയാൾ തികച്ചും സാധാരണക്കാരനായിരുന്നു. കൗമാരപ്രായത്തിൽ കാർലോസ് ഒരു മോശം കൂട്ടുകെട്ടിൽ പെടുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവാനും തുടങ്ങി. 14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം സംഭവിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അവസ്ഥയിൽ ആയിരുന്ന കാർലോസ് ഒരു കാർ മോഷ്ടിച്ച് അപകടത്തിൽപ്പെട്ടു. കൂട്ടിയിടിക്കിടെ, വാഹനത്തിന്റെ വിൻഡ്ഷീൽഡ് പറന്ന് തലയിൽ തട്ടി. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, പക്ഷേ തലയോടിന്റെയും തലച്ചോറിന്റെയും ഒരു പ്രധാന ഭാഗം നീക്കം ചെയ്യേണ്ടിവന്നു ഇപ്പോൾ അദ്ദേഹത്തിന് 31 വയ്സുണ്ട്. ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്നു😲 📍 തലച്ചോറിന് ഏൽക്കുന്ന പരിക്കുകൾ എല്ലായ്പ്പോഴും മാരകം ആവണമെന്നില്ല. 💥 തല ഇല്ലാതെ ഒന്നര വര്ഷം ജീവിച്ച ഒരു കോഴിയുടെ വാർത്ത പലരും കണ്ടിരിക്കും. ഇവിടെ തലച്ചോറിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട കാർലോസിന്‌ ഒരു മാറ്റവും സംഭവിച്ചില്ല. എല്ലാ ഓർമ്മകളും മാനസിക കഴിവുകളും അദ്ദേഹം നിലനിർത്തി.💥 📍താങ്ക്സ് ടു ന്യൂറോ-പ്ലാസ്റ്റിറ്റിസിറ്റി. തലച്ചോറിന്റെ മറ്റു ഭാഗങ്ങൾക്ക് പുതിയ പ്രവർത്തനങ്ങൾ നൽകാൻ തലച്ചോറിന് കഴിയും.👍 💥നഷ്ടപ്പെട്ട മസ്തിഷ്ക മേഖലയുടെ പ്രവർത്തനത്തിൽ യഥാർത്ഥത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങൾ, നഷ്ടപ്പെട്ട പ്രദേശത്തിന്റെ പ്രവർത്തനം സ്വീകരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മസ്തിഷ്ക കോശങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കണമെന്നില്ല, പ്രത്യേക പ്രദേശങ്ങളുടെ ലഭ്യതയെ പോലും ആശ്രയിക്കുന്നില്ല.😲 💥തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം നഷ്ട്ടപ്പെട്ടാൽപോലും മറ്റൊരു ഭാഗം അത് മുഴുവനായി എറ്റെടുത്തേക്കാം.😲 പകുതി ബ്രെയിന്‍ പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് കാപ്പിറ്റോൾ ആക്രമിച്ചത്. ഇതേ സമയം ട്രംപിന്റെ മന്ദ ബുദ്ധി മക്കൾ ഇത് കണ്ട് ആർപ്പു വിളിച്ചു ഡാൻസ് ചെയ്യുകയായിരുന്നു. ഇത്തരം ജീവികളെ പുകഴ്ത്തുന്ന എഡിറ്റർ; നിങ്ങൾക്ക് എന്ത് പറ്റി? ബൈജുരാജ്- Kallor, Ernakulam.
സാധാരണക്കാരൻ 2021-01-09 15:15:15
ക്രമസമാധാനം ഇല്ലാതാക്കി നാട് കത്തിച്ചപ്പോൾ ,ഒരു പെൺകുട്ടി മലയാളീസ് ഫോർ BLM എന്ന ബോർഡും തൂക്കി നടന്നു. പ്രശസ്തയായി!! വേറൊരു റാലി നടന്നപ്പോൾ ഇദ്ദേഹം പോയി, ഇന്ത്യൻ പതാകയുമായി! ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു മലയാളിയായി മാറി. വേറൊരു മലയാളി പ്രശസ്തനാകുന്നത്തിലുള്ള അസൂയക്കാർ, വ്യക്തി വിരോധികൾ, ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കവിതകൾ കോപ്പിയടിച്ചിട്ടും ബഹുമാനം അർഹിക്കാത്ത പേരില്ലാത്ത മുറികവികൾ, എല്ലാവരും തങ്ങൾക്ക് കിട്ടാത്തത് വേറൊരാൾക്ക് കിട്ടിയതിൽ രോഷം കൊള്ളുന്നു. ഒരു പട്ടി തിന്നുന്നത് വേറൊരു പട്ടിക്ക് കണ്ടുകൂടല്ലോ. അല്ലാതെ പതാക കൊണ്ടുപോയതിന് ആർക്കെങ്കിലും വിഷമം തോന്നേണ്ട കാര്യമുണ്ടോ? പതാക ആരുടെയെങ്കിലും കുടുംബസ്വത്താണോ? ജനിച്ച നാടിനെ തള്ളി പറഞ്ഞു, ഇന്ത്യൻ പാസ്പോർട്ട് തിരിച്ചുകൊടുത്ത്, അമേരിക്കൻ പൗരത്വം സ്വീകരിച്ചവരായിരിക്കും വിമർശിക്കാൻ മുന്നിൽ.
mini 2021-01-11 13:41:58
Don't you have shame to write this? Emalayalee- don't you have shame to publish this and make this fool famous? This Vincent fool does not represent India. He should get arrested for misusing our flag.
ശോചനീയം 2021-01-11 14:39:09
ഒരു ശോചനീയ ശിരസ്സിന്റെ ബുദ്ധിശോധന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക