Image

ഫൊക്കാന കണ്‍വന്‍ഷനില്‍ തിരുവിതാംകൂര്‍ മഹാരാജാവ് പങ്കെടുക്കില്ല

Published on 14 June, 2012
ഫൊക്കാന കണ്‍വന്‍ഷനില്‍ തിരുവിതാംകൂര്‍ മഹാരാജാവ് പങ്കെടുക്കില്ല
തിരുവനന്തപുരം: ഫൊക്കാന കണ്‍വന്‍ഷനില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മര്‍ത്താണ്ഡ വര്‍മ്മ പങ്കെടുക്കില്ല. ദീര്‍ഘ യാത്ര ചെയ്യുന്നതും ഇത്രയും ദിവസം മാറി നില്‍ക്കുന്നതും ആരോഗത്തിനു നല്ലതല്ലെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്നാണു യാത്ര മാറ്റിയതെന്ന് തൊണ്ണൂറുകാരനായ മഹാരാജാവിന്റെ സെക്രട്ടറി പ്രസാദ വര്‍മ്മ തമ്പുരാന്‍ ഇമലയാളിയെ അറിയിച്ചു. ഈ സന്ദര്‍ശനം വലിയ പ്രതീക്ഷയിലാണു മഹാരാജാവ് ഉറ്റു നോക്കിയിരുന്നതെന്നും എന്നാല്‍ ആരോഗ്യ സ്ഥിതി അനുവദിക്കുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.
പകരം മഹാരാജാവിന്റെ പുത്രനോ പുത്രിയോ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ധേഹം പറഞ്ഞു. ഇത് സംബധിച്ച് ഫൊക്കാന നേതാക്കളുമായി ബന്ധപ്പെട്ടു വരികയാണു.
ഫൊക്കാന കണ്‍വന്‍ഷനില്‍ തിരുവിതാംകൂര്‍ മഹാരാജാവ് പങ്കെടുക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക