Image

വെറും റൗഡിത്തരം,തികച്ചും ആവശ്യമില്ലാത്തത്.(ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 07 January, 2021
വെറും റൗഡിത്തരം,തികച്ചും ആവശ്യമില്ലാത്തത്.(ബി ജോണ്‍ കുന്തറ)
അമേരിക്കന്‍ ജനാധിപത്യത്തിന് സംഭവിച്ച നികത്താനാവാത്ത മുറിവ്. ഇതിനു  നേതൃത്വം നല്‍കിയവരെ തിരഞ്ഞു പിടിച്ചു ശിക്ഷിക്കേണ്ടിയിരിക്കുന്നു .

കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പു സാക്ഷ്യപ്പെടുത്തല്‍ നടക്കുന്ന സമയം ഇതുപോലുള്ള ഒരു ആക്രമണം നടക്കരുതായിരുന്നു. തിരഞ്ഞെടുപ്പില്‍ അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അവയ്ക്ക്  ചര്‍ച്ചകള്‍ കൊണ്ടുവേണം പരിഹാരം കാണുവാന്‍, അല്ലാതെ അരാജകത്വംസൃഷ്ടിച്ചല്ല.

സമാധാനപരമായ പ്രകടനം, പ്രതിഷേധം അനുവദനീയം. എന്നാല്‍ ഇതുപോലുള്ള അതിക്രമങ്ങള്‍ ജനാതിപത്യ നടപടിക്രമമല്ല. ഇവിടെ സുരക്ഷിതത്വം നടപ്പില്‍ വരുത്തുന്നതിലും പാകപ്പിഴകള്‍ വന്നിരിക്കുന്നു. തലസ്ഥാനത്തു ഇതിനു മുന്‍പും പലേ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അവിടെല്ലാം നിയമ പാലകര്‍ കര്‍ശനമായി ഇടപെട്ടു അതിക്രമികളെ നിയന്ത്രിച്ചു.

അമേരിക്കയുടെ അഭിമാനമായ നമ്മുടെ ജനാധിപത്യം കാത്തുസൂക്ഷിക്കേണ്ട ഇരിപ്പിടമാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ എന്തുകാരണത്താലോ  ഇന്നലെ വേണ്ട സുരഷാ നടപടികള്‍ തലസ്ഥാന പോലീസ് അധികൃതര്‍ എടുത്തില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ എല്ലാവരും നടന്ന അതിക്രമത്തെ പരസ്യമായി അപലപിച്ചു. 

ഇതിന്റ്റെ പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചു? പാര്‍ട്ടി സംഘടിപ്പിച്ച ഒരു പ്രകടനമല്ല ഇന്നലെ നടന്നത്. ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടമാണ് അവിടെ എത്തിയത്. അതിക്രമികളെ ഉള്ളില്‍ പ്രവേശിക്കുന്നതിന് അനുവദിച്ചുകൂടായിരുന്നു. തലസ്ഥാന നഗരിയില്‍ നിലകൊള്ളുന്ന മറ്റെല്ലാ പ്രധാന സ്ഥാപനങ്ങളും പരിരക്ഷിക്കുന്നുണ്ടല്ലോ. 

കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ സുപ്രധാനമായ ഒരു നടപടി ക്രമം അരങ്ങേറുന്ന സമയം, ഇന്നലെ,  ട്രംപ് ആ പ്രകനക്കാരോട് പരസ്യമായി സംസാരിക്കരുതായിരുന്നു. എന്തു സംഭവിച്ചു, ട്രംപിനെ അനുകൂലിച്ചു സംസാരിക്കുന്നതിന് ഒരുങ്ങി എത്തിയ പാര്‍ട്ടി നേതാക്കള്‍ ട്രംപിന് എതിരായി സംസാരിച്ചു.

ഡൊണാള്‍ഡ് ട്രംപിന് തല ഉയര്‍ത്തിപ്പിടിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിപ്പോകുന്നതിനുള്ള അവസരമാണ് ഇന്നലെ നഷ്ടപ്പെടുത്തിയത്.  വൈസ് പ്രസിഡന്റ്  മൈക്ക് പെന്‍സുവരെ ട്രപില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ നോക്കുന്നു. 

സ്വരാജ്യസ്നേഹികളോ, ദേശാഭിമാനികളോ അല്ല ഇന്നലെ തലസ്ഥാന നഗരിയില്‍ അതിക്രമം അഴിച്ചുവിട്ടത് ട്രംപിന്റ്റെ പരാജയത്തില്‍ അമര്‍ഷം നിറഞ്ഞ ഒരു കൂട്ടം. കഴിഞ്ഞ മാസങ്ങളില്‍ പലേ പട്ടണങ്ങളിലും തലസ്ഥാനത്തും ഇതുപോലുള്ള അതിക്രമങ്ങള്‍ നടന്നു . അതിനെ അപലപിച്ചു. അതുപോലതന്നെ ഇതിനെയും എല്ലാവരും അപലപിക്കണം.
ബി ജോണ്‍ കുന്തറ

വെറും റൗഡിത്തരം,തികച്ചും ആവശ്യമില്ലാത്തത്.(ബി ജോണ്‍ കുന്തറ)
Join WhatsApp News
അങ്ങനെ അവസാനം 2021-01-07 12:34:02
അങ്ങനെ അവസാനം ട്രംപിനെ ഉപേക്ഷിച്ചു !!!എന്തിയേ ഇത്യാദികൾ?
M. A. George 2021-01-07 17:00:50
ഈ റൗഡി ത്തരം മനസ്സിലാക്കാൻ കുന്തറ നാലു വർഷെമെടുത്തു. കടുത്ത വംശീയ ചിന്തയിൽ, അമേരിക്ക ഏതാനും പേരുടെ സ്വന്തം എന്നു കരുതുന്ന, ട്രേoബിനെ പോലുള്ള അധികാര ഭ്രാന്തന്മാർ ജനാധിപത്യ സംവിധാനത്തിന് കളങ്കം എന്ന് റിപ്പബ്ലിക്കൻസ് പോലും ഉറക്കെ പറഞ്ഞു. കുന്തറയും ആ കൂട്ടത്തിൽ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം.
J. MATHEW 2021-01-07 21:19:11
അവസാനം ബൈഡനും അക്രമത്തെ അപലപിച്ചു. അക്രമം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ തന്റെ അണികളോട് പറയാൻ ട്രമ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ കുറെ മാസങ്ങൾക്കുമുമ്പ് അമേരിക്കയിലുടനീളം ഡെമോക്രറ്റുകൾ അന്റിഫയുടെ ലെബലിൽ കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയപ്പോൾ അരുത് എന്നൊരു വാക്ക് ബൈഡൻ പറഞ്ഞില്ല.സമാധാനപരമായ പ്രധിഷേധം എന്നാണ് അന്ന് ഡെമോക്രറ്റുകൾ പറഞ്ഞത്. അവരെ സംബന്ധിച്ച് കൊള്ളയും കൊള്ളിവെയ്പ്പും സമാധാനപരമാണ്.അതേപ്പറ്റി ഡിബേറ്റില് ചോദിച്ചപ്പോൾ ബൈഡനു ഉത്തരം ഇല്ലായിരുന്നു.എന്നാൽ ഡെമോക്രറ്റുകളുടെ നിലവാരത്തിലേക്ക് റിപ്പബ്ലിക്കൻസ് താണത് ശരിയായില്ല. അക്രമം ഒരിക്കലും ദേശഭക്തരായ ആളുകൾക്ക് ചേർന്നതല്ല.പ്രതിഷേധക്കാരുടെ ഇടയിൽ നുഴഞ്ഞു കയറി അക്രമം നടത്തിയത് ആന്റിഫ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക