Image

ഇര്‍ഫാന്‍ ഖാന്റെ ജന്മദിനത്തില്‍ പിതാവിന്റെ ഓര്‍മ്മകളുമായി ബബില്‍

Published on 07 January, 2021
ഇര്‍ഫാന്‍ ഖാന്റെ ജന്മദിനത്തില്‍ പിതാവിന്റെ ഓര്‍മ്മകളുമായി  ബബില്‍

സിനിമാലോകത്തെ  ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ഇര്‍ഫാന്റെ വിയോഗം. അര്‍ബുദം ബാധിച്ച ഇര്‍ഫാന്‍ 2020 ഏപ്രില്‍ 29 നാണ് സിനിമാലോകത്തോട് വിട പറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ 54ാം ജന്മദിനമാണ്.


 ഇര്‍ഫാന്റെ മകന്‍ ബബില്‍ തന്റെ പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ചുരുങ്ങിയ കാലം കൊണ്ട് ലോകസിനിമയുടെ നെറുകയിലെത്തിയ അതുല്യ പ്രതിഭയാണ് ഇര്‍ഫാന്‍ ഖാന്‍. അച്ഛന്റെ വേര്‍പാടില്‍ നിന്നും ഇപ്പോഴും ബബില്‍ മോചിതനായിട്ടില്ല. 


കുടുംബത്തോടൊപ്പമുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ബബില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.അച്ഛനും അമ്മയും അനിയനും ബബിലിന്റെ വീഡിയോയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക