Image

ട്രംപ് അനുകൂലികളുടെ അക്രമത്തില്‍ മരണം നാലായി

Published on 07 January, 2021
 ട്രംപ് അനുകൂലികളുടെ അക്രമത്തില്‍ മരണം നാലായി

വാഷിങ്ടണ്‍: ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ അക്രമത്തില്‍ മരണം നാലായി. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് അക്രമം അഴിച്ചുവിട്ടത്. 


മരിച്ചവര്‍ ട്രംപ് അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍


പൊലിസ് വെടിവയ്പ്പിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ മറ്റു മൂന്നുപേര്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചതെന്നും വാഷിങ്ടണ്‍ ഡിസി പൊലീസ് മേധാവി റോബര്‍ട്ട് കോണ്ടി വ്യക്തമാക്കി.


പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. 


അക്രമത്തില്‍ പരിക്കേറ്റവരെ  ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവകരമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.


 മുഴുവന്‍ അക്രമികളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 


സെനറ്റ് ചേമ്ബറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇരുസഭകളും നിര്‍ത്തിവെച്ച്‌ അംഗങ്ങളെ സുരക്ഷിതമായി മാറ്റി.


Join WhatsApp News
Al-Qadea in the Capitol. 2021-01-08 01:52:40
Thinking of the men and women of United Airlines flight 93 who died to bring down the plane and save the US Capitol building from damage and desecration. Trump’s MAGAs accomplished what al-Qaeda could not. This is the first time in the history of US the confederate flag entered the Capitol or even came near Washington, Yes, it happened due to trump.
trump won't stop- believe me 2021-01-08 01:59:34
WH Advisor to CNN: "Impeachment is imminent.".a current Metro D.C. police officer on the scene yesterday said in a public Facebook post that off-duty police officers and members of the military, who were among the rioters, flashed their badges and I.D. cards as they attempted to overrun the Capitol. vanka Trump, actually referred to the violent, lawless, right-wing nut-job rioters as American patriots. The tweet was later deleted, Capitol police is now clearing all vehicles & people around WH & Capitol. They are fully armed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക