Image

സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല

Published on 06 January, 2021
സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കേ​ണ്ടെ​ന്ന് ഫി​ലിം ചേം​ബ​ര്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. സിനിമ മേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കണം. വിനോദ നികുതി ഒഴിവാക്കണം. 


ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാതെ തിയറ്ററുകള്‍ തുറക്കാനാകില്ല എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.


50 ശ​ത​മാ​നം കാ​ഴ്ച​ക്കാ​രെ വ​ച്ച്‌ തീ​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. 


ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്ബര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തല്‍.


അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചും തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കി​ല്ല. ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക