Image

സഭാതര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചാല്‍ ബി ജെ പിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ

Published on 06 January, 2021
സഭാതര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ചാല്‍ ബി ജെ പിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുമായുളള തര്‍ക്കം കേന്ദ്രസര്‍ക്കാര്‍ പരിഹരിച്ച്‌ തന്നാല്‍ ബി ജെ പിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ച്‌ സഹായിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. 


മലങ്കരസഭ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.


കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയാണെങ്കില്‍ കൊടിയുടെ നിറം നോക്കാതെ സഹായിക്കുമെന്ന് അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചത് അനുഗ്രഹമായാണ് കാണുന്നത്. 


നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.


സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ വലിയ ആര്‍ജവം കാണിച്ചുവെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

Join WhatsApp News
മലങ്കരസഭയും, പാത്രിയർകീസ് കക്ഷിയും: 2021-01-06 13:39:07
മലങ്കര സഭയും, പാത്രിയർകീസ് കക്ഷിയും: ഇത് എനിക്ക് വെക്തി പരമായി താൽപ്പര്യമുള്ള വിഷയം അല്ല എങ്കിലും; അനേക വർഷങ്ങൾ ആയി കേരളത്തിൽ മാത്രമല്ല; സുറിയാനി ക്രിസ്തിയാനികൾ ചെന്നിടത്തു എല്ലായിടത്തും ഇ കഷി വിധ്വേഷം, വളരുന്നു എന്നതുകൊണ്ടും, ഇ മലയാളി അടക്കം ഉള്ള മീഡിയയിൽ അനേകതരം വ്യജ പ്രചരണങ്ങൾ ഉരുണ്ടു കളിക്കുന്നതിനാലും കുറെ സത്യങ്ങൾ വെളിവാക്കുവാൻ ആഗ്രഹിക്കുന്നു. ഭാഗം-1: കോട്ടയം ദേവലോകം ആസ്ഥാനമാക്കിയുള്ള സെൻറ്റ് തോമസ് ഓർത്തഡോക്സ് സഭ:- ഇ സഭ; യേശുവിൻറ്റെ ശിഷ്യൻ തോമ; സ്ഥാപിച്ചു എന്ന് അവർ കരുതുന്നു. അ വിശ്വവാസം അല്ല വിഷയം. ഓർത്തഡോക്സ് സഭ; ഇന്ന് ജനാധിപത്യ പരമായി, സ്ഥാപിത ഭരണഘടനയുള്ള ഒരു സഭ ആണ്. ഇടവക തിരഞ്ഞെടുത്തു അയക്കുന്ന പ്രധിനിധികൾ+ ഇടവക വികാരിമാർ, മെത്രാൻമാർ- ഉൾക്കൊള്ളുന്ന മലങ്കര അസോസിയേഷൻ, മാനേജിങ് കമ്മറ്റി, മെത്രാൻമാരുടെ സിനഡ്, സഭയുടെ ടോപ് ലീഡർ -കാതോലിക്ക- ഇങ്ങനെയുള്ള സംവിധാനം ഉള്ള സഭ ആണ്. പുരോഹിതർ, മെത്രാൻമാർ, കാതോലിക്ക -ഇവരൊക്കെ ഭരണഘടനയിൽ അനുശാസിക്കുന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണ്. ഇന്ത്യൻ സുപ്രീകോടതി പലതവണ ഇ ഭരണഘടനയെ അംഗീകരിക്കുകയും ചെയ്തു. പലരും വിളിച്ചുകൂവി നടക്കുന്ന 'ചർച് ആക്റ്റ്' ഇപ്പോൾ പ്രാവർത്തികമായി നിലവിൽ ഉള്ളതും; ഇ സഭയിലും, മാർത്തോമ സഭയിലും ആണ്. 1934 ൽ നിലവിൽ വന്നതാണ് ഓർത്തഡോക്സ് സഭയുടെ ഭരണഘടന. തൻ നിമിത്തം; കേരളത്തിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന പള്ളികളുടെ ഉടമസ്ഥത;മലങ്കര മെത്രാപോലീത്തക്കുള്ളത് ആണ്. ഭാഗം:2 - പത്രിയർക്കേസ്‌ വിഭാഗത്തിൻറ്റെ സഭ എന്ന സ്റ്റാറ്റസ് ഇല്ലാതാക്കിയത് അവർ തന്നെയാണ്. സമാദാനം ഉണ്ടാകുവാൻ സർക്കാർ നിയമിച്ചതും, മറ്റു ചിലർ ശ്രമിച്ചതുമായ എല്ലാ മീറ്റിംഗുകളും അവർ ബഹിഷ്‌കരിച്ചു, തൻ നിമിത്തം ഉണ്ടായ കോടതി വിധികൾ നിമിത്തം; പാത്രിയർക്കീസ് സഭ എന്നൊരു സഭ ഇന്ന് നിലവിൽ ഇല്ല. കണക്കില്ല, പൊതുയോഗം ഇല്ല, ഇപ്പോൾ ഭരണം നടത്തുന്നത് പുത്തന്കുരിശ്ശ് ആസ്ഥാനമാക്കി കുറെ തല്പര കഷികൾ മാത്രമാണ്. അവർക്ക് ആരും ഒരു പള്ളിയും വിട്ടുകൊടുക്കില്ല. ഭാഗം:3 - മലങ്കര മെത്രാപ്പോലീത്തയുടെ കീഴിൽ ഉള്ള ഓർത്തഡോക്ക്സ് ഇടവക മെത്രാപോലീത്ത നിയമിച്ച ഇടവക വികാരിക്ക് മാത്രമേ പള്ളികൾ ഭരിക്കാനും കർമ്മങ്ങൾ നടത്താനും അവകാശമുള്ളു. വിഘടിച്ചു നിൽക്കുന്നവർ നിയമ പരമായി സഹകരിക്കുക. ചർച്ചകൾക്ക് ഇനിയും സാദ്യത ഉണ്ട്. തൻ നിമിത്തം ഇടവക വികാരിയോട് സഹകരിക്കുക. വൈരാഗ്യം കുറയുമ്പോൾ നിങ്ങളുടെ ഭാഗത്തുള്ള പുരോഹിതരെ സഹകരിപ്പിക്കാൻ സാദ്യത ഉണ്ട്. പാട്രിയാർക് വിഭാഗത്തിന് ഭൂരിപഷം ഉള്ള പള്ളികൾ അവർക്കു വിട്ടുകൊടുക്കണം എന്ന് മുൻപ് അഭിപ്രായം എനിക്കും ഉണ്ടായിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ പറ്റിയ ഒരു ഗ്രൂപ് ഇന്ന് ഇല്ല. അതിനാൽ കണക്കും കാര്യങ്ങളും ഒക്കെ ആയി ആദ്യം അടുക്കും ചിട്ടയും ഉള്ള സംഘടന ആകുക. അപ്പോൾ സമാധാന ചർച്ചകൾ പുരോഗമിക്കും. -Observer
Simon Pathrose, Ekm. 2021-01-06 14:19:18
'കഥ അറിയാതെ മുടന്തി നടക്കും വിധിയുടെ ബലി മിർഗങ്ങൾ'
Eldos Paulose 2021-01-07 03:39:05
ഇനി ബി ജെ പി യെയാണ് ആശ്രയിക്കുന്നത്. കഷ്ടം തന്നെ. തിരുമേനീ നമ്മുടെ ഈ അവസ്ഥ ഇവിടെക്കൊണ്ടെത്തിച്ചത് നിങ്ങൾ തന്നെയാണ്. കോതമംഗലത്തും മണ്ണർകാടും വാരിയെടുക്കുന്നതും ഞങ്ങളിൽ നിന്നും പറിച്ചെടുത്തതും ഒക്കെ എവിടെപ്പോയി? അതുകൊണ്ടുപോയി നിങ്ങൾ പുട്ടടിച്ചു സുഖിച്ചു. ആ സമയം ഓർത്തഡോക്സുകാർ അവരുടെ കാശു നല്ല വക്കീലിനു കൊടുത്തു കേസ് വാദിച്ചു ജയിച്ചു. എന്നിട്ടിപ്പോൾ നമ്മൾ കണ്ടവന്റെയൊക്കെ തിണ്ണ നെരങ്ങുകയാണ്. പിണറായി ഇപ്പോൾ ഒലത്തുമെന്നും പറഞ്ഞു കൂടെ നിർത്തി അവരൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ചു. നമ്മുടെ കാര്യം ഗോപി! ഇപ്പോൾ മോദിയുടെ തിണ്ണ നെരങ്ങുകയാണ്. നാണമില്ലേ നിങ്ങൾക്കൊക്കെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് ഞങ്ങളുടെ പള്ളി കിട്ടണം. അവിടെ ആരാധന നടത്തണം. അതിന് ഈ കോലാഹലം വല്ലതും വേണോ? ആ ഭരണഘടന അംഗീകരിക്കുന്നെന്നു പറഞ്ഞാൽ പോരെ? ഏതായാലും 1975 വരെ നമ്മളെല്ലാം അംഗീകരിച്ചതും പിന്നെ 1995 ൽ നമ്മുടെ സഭയിലെ എല്ലാ തിരുമേനിമാരും അംഗീകരിക്കുന്നതായി എഴുതി കൊടുത്തതും ആണല്ലോ. എന്തായാലും നിങ്ങളെല്ലാം കൂടി ഞങ്ങളെ ഒരു വഴിക്കാക്കി. അതു പറഞ്ഞാൽ മതിയല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക