Image

ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 06 January, 2021
ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
ചിതയിലെരിയുന്ന
ആത്മാവുകള്‍
കരയാറുണ്ടോ?

രക്തയോട്ടം നിലച്ച
ധമനികള്‍ക്ക്
നോവറിയില്ലെന്ന്
തോന്നിയിട്ടുണ്ടോ?

വെറുമൊരു പിടി
ചാരമാകുന്ന
ചലനമറ്റ
അസ്ഥി പഞ്ജരം
എന്ന് കരുതാറുണ്ടോ?

എങ്കില്‍ തെറ്റി
ആത്മാവുകള്‍ക്ക് 
നോവാറുണ്ട്
അവ കണ്ണീരൊഴുക്കാറുണ്ട്

അതുവരെയും
തിരിഞ്ഞു നോക്കാത്ത
ബന്ധങ്ങളുടെ
അവസാന
കൂട്ടക്കരച്ചിലോര്‍ത്ത്

എരിഞ്ഞു തീരും മുന്നെ
ഘടികാര സൂചി നോക്കി
വീടെത്താന്‍
ധൃതി പിടിക്കുന്ന
സൗഹൃദങ്ങളെയോര്‍ത്ത്

ആറടി മണ്ണില്‍
ഒടുങ്ങുമ്പോഴും
എന്റെ സ്ഥലം നിന്റെ സ്ഥലം
എന്ന മക്കളുടെ
കണക്കു പറച്ചില്‍ കേട്ട്

ചിതയൊരുക്കാന്‍
വെട്ടിയ പുളിമാവിന്
വിലയിടുന്ന
രക്തബന്ധങ്ങളുടെ
വ്യര്‍ത്ഥതയോര്‍ത്ത്

പതിനഞ്ച് ദിവസങ്ങള്‍
നരകതുല്യമെന്ന ഭാവേന
ബലിക്കാക്കയ്ക്ക്
തപ്പുകൊട്ടുന്ന
കപട സ്‌നേഹത്തെയോര്‍ത്ത്

ശ്വാസം നിലയ്ക്കും മുന്നേ
മനസ്സില്‍ മതില്‍ തീര്‍ക്കുന്ന
ഇവയെയോര്‍ത്തെല്ലാം
അടഞ്ഞ ശബ്ദത്തില്‍
ആത്മാവുകള്‍
കരയാറുണ്ട്
അവയ്ക്ക് നോവാറുണ്ട്

ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
Bipin Kuriyan, Changanacherry 2021-01-08 11:54:54
കോട്ടയം ജില്ലയിലെ ഒരു ഇടവകയിൽ(ചങ്ങനാശ്ശേരി രൂപത) രണ്ടു ദിവസം മുന്നേ നടന്നത് ആണ്. ഒരു കല്യാണ ദിവസം മധുരം വെപ്പിന് വന്ന കൊച്ചച്ചൻ ആ വീട്ടിലെ ബന്ധുവായ ഒരു പയ്യനോട് പതിവില്ലാത്ത സ്നേഹം, തിരികെ പോകാൻ നേരം പള്ളി വരെ കൊണ്ടുവിടാമോന്നു ഒരു ചോദ്യവും(പണ്ട് വേദപാടം പഠിപ്പിച്ച ആളാണ് കക്ഷി ). നിഷ്കളങ്കനായ ആ പയ്യൻ അച്ഛനെയും കൊണ്ട് ബൈക്കിൽ കൊണ്ട് വിടാൻ പോകാൻ നേരം ഇരുട്ടുള്ള സ്ഥലത്തു എത്തിയതും അച്ഛൻ അവനെ കേറിപ്പിടിച്ചു. ആദ്യം ഞെട്ടിപ്പോയ പയ്യൻ ദേഷ്യപ്പെട്ടോണ്ട് വീട്ടിൽ ചെല്ലുകയും സ്വന്തം ചേട്ടനോട് കാര്യം പറയുകയും ചെയ്തു, തെളിവില്ലാത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഭാഗ്യം പോലെ ആ അച്ഛൻ പയ്യന്റെ ഫോണിൽ ക്ഷമ പറയാൻ വിളിക്കുകയും അവൻ അത് റെക്കോർഡ് ചെയ്യകയും ചെയ്തു. ഇപ്പോൾ അരമന വരെ എത്തിയ പരാതിയിൽ കൊച്ചച്ചനെ സസ്‌പെൻഡ് ചെയ്തു എന്ന് കേൾക്കുന്നു. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയക്കാർ വളരെ അധികം കഷ്ടപെടുന്നും ഉണ്ട്. എന്താകുമെന്ന് കാത്തിരുന്നു കാണാം.
രാജു തോമസ് 2021-01-09 20:32:58
നല്ലയീ കവിതയുമായി ആ സംഭവത്തിനുള്ള ബന്ധമെന്നെന്നു നിരൂപിക്കെ , ഇതാ കാണുന്നു 'അച്ച'നു പകരം' അച്ഛൻ'! എന്താണ് ശ്രീ കുര്യൻ/കുരിയൻ? ഇതൊക്കെത്തന്നെയാണല്ലൊ [നിങ്ങളുടെ] അസംബദ്ധം (the absurd), സാഹിത്യമായിവരുമ്പോൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക