Image

ജോര്‍ജിയ ഇലക്ഷന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറ്റം തുടങ്ങി

Published on 06 January, 2021
ജോര്‍ജിയ ഇലക്ഷന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറ്റം തുടങ്ങി
ജോര്‍ജിയയില്‍ തുടക്കത്തില്‍ വലിയ ഭൂരിപക്ഷത്തിനു മുന്നിട്ടു നിന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍  60 ശതമാനം വോട്ട് എണ്ണിയപ്പോള്‍ നേരിയ ഭൂരിപക്ഷത്തിലേക്കു ചുരുങ്ങി. 63 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞു. 69 ശതമാനം വോട്ടെണ്ണിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നില്‍ വന്നു.

ആദ്യം എണ്ണിയത് മെയില്‍ ബാലട്ടാണ്. അതില്‍ ഡമോക്രാറ്റുകള്‍ വലിയ നേട്ടം കൈവരിച്ചു. എന്നാല്‍ ചൊവ്വാഴ്ചത്തെ വോട്ട് എണ്ണാന്‍ ആരംഭിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചു വരാനാരാഭിച്ചു.

78 ശതമാനം വോട്ട് എണ്ണിയപ്പോഴത്തെ നില

നിലവിലുള്ള റിപ്പബ്ലിക്കന്‍  സെനറ്റര്‍ കെല്ലി ലോഫ്‌ലര്‍- 1,647,091 (50. 29 ശതമാനം)
ഡമോക്രാറ്റ് എതിരാളി റവ. റാഫേല്‍ വാര്‍ണോക്ക് 1,628,184 (49.71)

റിപ്പബ്ലിക്കനായ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യു 1,659,394 (50.7)
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ജോണ്‍ ഓസോഫ് 1,615,340 (49.3)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക