ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് - നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
fokana
06-Jan-2021
ഫ്രാൻസിസ് തടത്തിൽ
fokana
06-Jan-2021
ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി:ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർമാരെയും റീജിയണൽ കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു. മിനി സാജൻ ആണ് ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ റിലേഷൻസ് ചെയർ പേഴ്സൺ.ഫൊക്കാന വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ ആയി രമ ജോർജിനെയും തെരഞ്ഞെടുത്തതായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ.കല ഷഹി അറിയിച്ചു.പ്രമുഖ വനിത കോൺഗ്രസ് നേതാവും പി.എസ് സി. മെമ്പറുമായ സിമി റോസ് ബെൽ ജോൺ, സൂസി ജോയി, ദീപ്തി വിജയകുമാർ എന്നിവറീ ഇന്റർനാഷണൽ കമ്മിറ്റി മെമ്പർമാരായും തെരെഞ്ഞെടുത്തു. വിവിധ റീജിയയാണുകളിലെ യൂണിറ്റ് കോർഡിനേറ്റർമാരുടെയും കമ്മിറ്റി അംഗങ്ങളുടെയും നിയമനങ്ങൾ നടന്നു വരികയാണെന്നും കല ഷഹി അറിയിച്ചു. ഫൊക്കാന നാഷണൽ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങൾ നടന്നത്.
ഡോ. കല ഷഹി ചെയർപേഴ്സൺ ആയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ലത പോൾ (ന്യൂയോർക്ക്), മേരി ഫിലിപ്പ് (ന്യൂയോർക്ക്) , മോണിക്ക സണ്ണി (ന്യൂജേഴ്‌സി), ഡോ. ബ്രിജിറ്റ് ജോർജ് (ചിക്കാഗോ),സൂസന്‍ ചാക്കോ (ചിക്കാഗോ), മഞ്ജു ജോൺ (കാനഡ), ബിലു കുര്യൻ,(കാനഡ), രേവതി പിള്ള (ബോസ്റ്റൺ), തൃഷ സദാശിവൻ (ഫ്ലോറിഡ), ഡോ. മഞ്ജു സാമുവേൽ (ഫ്ലോറിഡ),സുനിത ഫ്ലവർഹിൽ(ഫ്ലോറിഡ) എന്നിവർ അംഗംങ്ങളാണ്.

നാഷണൽ കമ്മിറ്റി അംഗംങ്ങളായി ലീല ജോസഫ് (ചിക്കാഗോ), ഡെയ്സി തോമസ് , മേരിക്കുട്ടി മൈക്കിൾ, ഉഷ ചാക്കോ (മൂവരും ന്യൂയോർക്ക്),പ്രിയ നായർ, ഫെമിൻ ചാൾസ്, രഞ്ജിനി പ്രശാന്ത് , ഡോ. മഞ്ജു ഭാസ്കർ, ഡോ. മഞ്ജുഷ ഗിരീഷ്, അബ്ജ അരുൺ, റീനമോൾ അലക്സ് (എല്ലാവരും വാഷിംഗ്‌ടൺ ഡി.സി), ഷൈൻ ആൽബർട്ട് കണ്ണമ്പള്ളി, മരിയ തോട്ടുകടവിൽ ( ഇരുവരും ന്യൂജേഴ്‌സി) റീനു ചെറിയാൻ (കാലിഫോർണിയ), എൽസി മരങ്ങോലി (ബോസ്റ്റൺ),സരൂപ അനിൽ (വെർജീനിയ) എന്നിവരെയും നിയമിച്ചു.
ഫൊക്കാന വിമെൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർമാരായും റീജിയണൽ കോർഡിനേറ്റർമാരായും തെരെഞ്ഞെടുക്കപ്പട്ട വനിത നേതാക്കന്മാരെ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമനഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു. ഫൊക്കാന വിമൻസ് ഫോറത്തിന്റെ എല്ലാ കർമ്മ പരിപാടികൾക്കും വിജയാശംസകൾ നേർന്ന ഫൊക്കാന നേതാക്കന്മാർ വിമൻസ് ഫോറത്തിന്റെ എല്ലാ സംരംഭങ്ങൾക്കും ഫൊക്കാന ഭരണ സമിതിയുടെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
ജനുവരി 23 നു ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക പ്രവർത്തനോട്‌ഘാടനം വെർച്വൽ ആയി സൂം മീറ്റിംഗിലൂടെ നടത്തുന്നതായിരിക്കും. മന്തി കെ.കെ. ശൈലജ ടീച്ചർ മുഖ്യാഥിതിയാകുന്ന പ്രവർത്തനോദ്‌ഘാടന ചടങ്ങിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് വിമൻസ് ഫോറം ചെയർ പേഴ്സൺ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments