Image

സംഗീത പെരുമഴ തീര്‍ക്കാന്‍ റിമിടോമിയും കൂട്ടരും അറ്റ്‌ലാന്റ കണ്‍വന്‍ഷനില്‍ എത്തുന്നു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 June, 2012
സംഗീത പെരുമഴ തീര്‍ക്കാന്‍ റിമിടോമിയും കൂട്ടരും അറ്റ്‌ലാന്റ കണ്‍വന്‍ഷനില്‍ എത്തുന്നു
അറ്റ്‌ലാന്റ: ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനും കണ്‍വന്‍ഷന്‍ സന്ധ്യകളെ അവിസ്മരണീയമാക്കുവാനും സംഗീതത്തിന്റെ പുത്തന്‍ ലോകത്തിലേക്ക് കൂട്ടികൊണ്ടുപോകുവാനും യുവതലമുറയുടെ പ്രതീകമായ റിമി ടോമി എത്തുന്നു. റിമിയോടൊപ്പം 2008 ലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി വിവേകാനന്ദന്‍ , പ്രദീപ് ബാബു തുടങ്ങിയവരുടെ ടീം ആണ് സംഗീത സന്ധ്യ ഒരുക്കുന്നത്.

ഏറ്റവും അത്യാധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റവും ഇന്റലിജെന്റ് സിസ്റ്റവും സംഗീത പ്രേമികളെ കിടിലം കൊള്ളിക്കും.

മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ആദ്യ ഗാനത്തോടെ വളരെ പോപുലറായ റിമിയെന്ന പാലാക്കാരി നിരവധി സിനിമകളില്‍ പ്‌ളേ ബാക്ക് സിങ്ങര്‍ ആയി പാടിയിരിക്കുന്നു. പുതിയ ചിത്രമായ മായാമോഹിനിയില്‍ പാടിയ ഗാനങ്ങളും ഹിറ്റായി. ടിവി റിയാല്‍റ്റി ഷോകളിലും റിമി പ്രേക്ഷകരുടെ പ്രിയതാരമാണ്. ഭക്തി ഗാനങ്ങള്‍, സിനിമ ഗാനങ്ങള്‍, മെലഡി, ഫ്യൂഷന്‍, തുടങ്ങി ശ്രോതാക്കളുടെ അഭിരുചിയനുസരിച്ചു പഴയതും പുതിയതുമായ ഗാനങ്ങളെല്ലാം സംഗീതപരിപാടിയിലുണ്ടാവുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

2008 ലെ സ്റ്റാര്‍ സിംഗര്‍ വിജയിയായ വിവേകാനന്ദനും റിമിയോടൊപ്പം പ്രത്യക്ഷപ്പെടുന്നു. വിവേകാനന്ദനും ഇതിനോടകം വളരെയധികം ഗാനങ്ങള്‍ ആലപിച്ചു ശ്രോതാക്കള്‍ക്ക് പ്രിയങ്കരനാണ്. കണ്‍വെന്‍ഷന്റെ ഓരോ ദിവസവും ഓരോ പ്രൊഫഷണല്‍ സ്റ്റേജ് പ്രോഗ്രാം ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ മാറ്റ് മാര്‍ നയിക്കുന്ന സ്റ്റേജ് ഷോ, ഫാ. പോള്‍ പൂവത്തുങ്കലിന്റെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് തുടങ്ങിയവയും കണ്‍വന്‍ഷന്റെ ഭാഗമായുണ്ട്.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യൂ എലവുങ്കല്‍, ഫാ. എബ്രഹാം വെട്ടുവയലില്‍ തുടങ്ങിയ നിരവധി വൈദികര്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും.

കണ്‍വെന്‍ഷന് എത്തിചേരുന്ന കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സ്വീകരണം നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍ എന്നിവര്‍ സന്ദേശം നല്‍കും. മറ്റ് രൂപതാദ്ധ്യക്ഷന്‍മാരും ചടങ്ങില്‍ പങ്കെടുക്കും. ഉത്ഘാടന ദിവസമായ ജൂലൈ 26 വ്യാഴാഴ്ച ദിവ്യബലിക്ക് ശേഷം പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ പ്രൗഢഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രയോടെ കണ്‍വന്‍ഷന് തുടക്കമാകും.

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് ജൂണ്‍ 30 വരെ കുറഞ്ഞ നിരക്കില്‍(1250 ഡോളര്‍) രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കുമെന്നും അതിനുശേഷം രജിസ്‌ട്രേഷന്‍ തുക 1400 ഡോളര്‍ ആയി ഉയരുമെന്നും ചെയര്‍മാന്‍ എബ്രഹാം ആഗസ്തി അറിയിച്ചു. നാല് ദിവസത്തെ താമസവും ഭക്ഷണവും, പരിപാടികളും ബാന്‍ക്വറ്റ് ഉള്‍പ്പെടെയാണിത്. സ്‌കാന്‍ ചെയ്യാവുന്ന വിധത്തിലുള്ള ഐഡി ബാന്‍ഡ് ആണ് തിരിച്ചറിയലിനായി ഉപയോഗിക്കുന്നത്. രജിസ്‌ട്രേഷന്റെയും കണ്‍വന്‍ഷന്റെയും വിവരങ്ങള്‍ www.smcatl.org ലഭ്യമാണ്. മീഡിയ റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ടോം മക്കനാല്‍ അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
എബ്രഹാം അഗസ്തി(ചെയര്‍മാന്‍)-770-315-9499
മാത്യൂ ജേക്കബ് തോട്ടുമാരിയില്‍(പ്രസിഡന്റ്)-404-786-6999
ജുവല്‍ ജോസ്-678-560-1631
അജിത് ജോസ്-770-985-4179
സംഗീത പെരുമഴ തീര്‍ക്കാന്‍ റിമിടോമിയും കൂട്ടരും അറ്റ്‌ലാന്റ കണ്‍വന്‍ഷനില്‍ എത്തുന്നുസംഗീത പെരുമഴ തീര്‍ക്കാന്‍ റിമിടോമിയും കൂട്ടരും അറ്റ്‌ലാന്റ കണ്‍വന്‍ഷനില്‍ എത്തുന്നുസംഗീത പെരുമഴ തീര്‍ക്കാന്‍ റിമിടോമിയും കൂട്ടരും അറ്റ്‌ലാന്റ കണ്‍വന്‍ഷനില്‍ എത്തുന്നുസംഗീത പെരുമഴ തീര്‍ക്കാന്‍ റിമിടോമിയും കൂട്ടരും അറ്റ്‌ലാന്റ കണ്‍വന്‍ഷനില്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക