Image

മൈക്ക് പെൻസിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും

പി.പി.ചെറിയാൻ Published on 05 January, 2021
മൈക്ക് പെൻസിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും
വാഷിംഗ്ടൺ ഡിസി ∙ ജനുവരി അഞ്ചിന് നടക്കുന്ന ഇലക്ടറൽ വോട്ടെണ്ണുന്ന യുഎസ് കോൺഗ്രസ്സിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നിലപാടിൽ അപ്രതീക്ഷിത മലക്കം മറിച്ചിൽ.ഇതോടെ ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെൻസാണ് ഇപ്പോൾ ട്രംപിനെ പിന്തുണക്കുന്നവരുടെ രക്ഷക്കെത്തിയിരിക്കുന്നത്.
ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരാണ്ഇ ഇലക്ട്രറൽ വോട്ടുകൾ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
അതേസമയം, കൗണ്ടിങ്ങ് നടക്കുന്ന വാഷിംഗ്ടൺ വൈറ്റ് ഹൗസിന് മുമ്പിൽ വൻ പ്രകടനം സംഘടിപ്പിക്കുന്നതിന് ട്രംപ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മാർച്ച് ഫോർ ട്രംപ് എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.ഇലക്ട്രറൽ കോളേജ് വോട്ടുകൾ തള്ളികളയണമെന്ന് സെനറ്റർമാരുടെ ആവശ്യത്തോടാണ് മൈക്ക് പെൻസ് അനുകൂലിച്ചിരിക്കുന്നത്. സെനറ്റർമാരുടെ ആവശ്യത്തോടു യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട് വളരെ നിർണായകമാണ്. ഇലക്ട്രറൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.
മൈക്ക് പെൻസിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കുംമൈക്ക് പെൻസിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കുംമൈക്ക് പെൻസിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും
Join WhatsApp News
truth and justice 2021-01-05 12:01:26
Please check and verify what you write and publish something.THE ELECTORAL COLLEGE COUNTING DATE IS JANUARY 6 HISTORICALLY AND IT IS GOING TO BE ON JANUARY SIXTH NOT FIFTH.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക