Image

പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).

ആന്‍ഇന്‍ഡോ കനേഡിയന്‍ Published on 04 January, 2021
പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).
അദ്ദേഹം ജനിച്ചത് എന്റെ ഇടതേ അയല്‍വക്കത്തെ: ഇങ്ങനെ ഒരു പറച്ചില്‍ ഉണ്ട്. ജനിച്ചപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ് സ്വന്തം അമ്മയ്ക്ക് ഒരു ഇടി കൊടുത്തിട്ടുമാറി മറഞ്ഞു! ഐതിഹ്യം? അറിയപ്പെടുന്നപേര്‍, 'മാന്നാര്‍ ബേവന്‍' ! കാരണം, ചെറുപ്പത്തില്‍ തന്നെ ചൊടി, ചൊടിക്കുട്ടന്‍! എന്റെ പേര്‍, അനിയന്‍! ഞാനും ബേവനും തമ്മില്‍ രണ്ടു വയസ് വ്യത്യാസം. ബേവന്‍ മൂത്തത്. ഞാന്‍ ഒരു വയസോ, രണ്ടു വയസോ ഉള്ളപ്പോള്‍ വള്ളിനിക്കര്‍ ഇട്ടിരുന്നു. ബേവന്‍, നിക്കറ്. നേരേ അയല്‍വക്കക്കാര്‍! ഒരു വേലി ഞങ്ങളെ വേര്‍പെടുത്തുന്നു! ബേവന്റെ മാങ്ങാമരം വേലിക്ക് അപ്പുറത്തും ഇപ്പുറത്തും പടര്‍ന്നിരുന്നു. കാര്യം ശരി. ഞങ്ങള്‍ രണ്ടുപേരും, മേലോട്ട് തുറിച്ചുനോക്കി മാമ്പഴം കാത്തുനില്‍ക്കും. കാക്കകൊത്തിയിട്ടുവേണം മാങ്ങാ താഴെ വീഴാന്‍!
വള്ളിനിക്കറിട്ട എന്റെ വയറ് നിറുകെ മാങ്ങാച്ചാര്‍!! പ്രയ്മറി സ്‌ക്കൂള്‍! ഞാന്‍ ഒന്നില്‍ തുടങ്ങിയപ്പോള്‍ ബേവന്‍ മൂന്നിലായിരുന്നു. പന്തുകളി! ഒരു ടെന്നീസ് ബോള്‍! പുറകെ എല്ലാ ആണ്‍കുട്ടികളും! മിക്കവാറും ബോള്‍ ബേവന്റെ കാല്‍കളിലായിരിക്കും. വാശിയുള്ള കുട്ടന്‍! പിന്നെ മാന്നാര്‍ ഹൈസ്‌ക്കൂളില്‍. അദ്ദേഹം ഏട്ടില്, ഞാന്‍ ആറില്! ഞാന്‍ സൗട്ട് നിക്കര്‍ ഇട്ടു നടക്കും. ബേവന്‍ സൈക്കളില്‍! ക്ലാസ്സുകള്‍ കഴിഞ്ഞ് ബേവന്റെ പന്തുകളികാണാന്‍ ഞാന്‍ മൈതാനത്തിന്റെ അരികില്‍ കാത്തുനില്‍ക്കും. കളികഴിഞ്ഞ് ബേവന്‍ കൈനീട്ടി എന്നെ വിളിക്കും, 'ബാ, അനിയാ, നമുക്ക് പോകാം!' ഞാന്‍ സൈക്കിളിന്റെ പിന്‍സീറ്റില്‍. ബേവന്‍ ചവിട്ടും, ഞാന്‍ ഞാന്‍ സിനിമാഗാനങ്ങള്‍പാടും! ഇടയ്ക്ക് ജാനകിയുടെ ഇറച്ചിക്കടയില്‍ കയറും. ബേവന്‍ 'എന്റെ പതിവ്' ജാനകി ഒരു പ്ലേറ്റു നിറയെ ഉലര്‍ത്തിയ ഇറച്ചികൊണ്ടുവരും!' അനിയന് ഒരു പ്രത്യേകം പ്ലേയിറ്റ്? അനിയാ കഴിക്ക് ' ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം? ഭക്ഷണശേഷം  മറ്റു ദൂരം വീട്ടിലേയ്ക്ക്! ബേവന്‍ ചവിട്ടും, ഞാന്‍ പാടും. എന്നെ വീട്ടില്‍ കൊണ്ടുവിട്ടശേഷമേ ബേവന്‍ വീട്ടില്‍ പോകുകയുളളൂ! ലഘു ഭക്ഷണം കഴിക്ക് ആറ്റുതീരത്തേയ്ക്ക്! കുളിക്കണം! രണ്ടു വീടുകളും പുഴവക്കത്ത്! തങ്ങളുടെ സഥലങ്ങള്‍ പുഴക്കരയില്‍! പമ്പാനദിയുടെ ആ ഭാഗമാണ് ഏറ്റവും വീതികൂടിയത്! തീര്‍ച്ച! ബേവന്‍   എനിക്ക് ഒരു വാഴപ്പിണ്ടി തരും, പിടിച്ച് നീന്തുവാന്‍. വളരെ എളുപ്പം. ആറിന്റെ മൂന്നില്‍ ഒന്നു നീന്തിയാല്‍ മതി. ബാക്കി ചരല്‍. നോക്കിയാല്‍ കാണാം സൂര്യരശ്മികള്‍ ആറിന്റെ അടിത്തട്ടില്‍ താളം പിടിക്കുന്നത്. കുറച്ചു വിശ്രമം. പിന്നെ തിരികെ! ഹൈസ്‌ക്കൂളില്‍ ബേവന്‍ ഓട്ടത്തിനും ചാട്ടത്തിനും, പ്രസംഗത്തിനും ഒന്നാമന്‍!

പിന്നെ കോളേജ് ഞാനല്ല, ബേവന്‍! ടൈറ്റ് പാസ്. ആ ഗ്രാമത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. ബേവന്റെ കുണ്ടിയുടെ അനക്കം, പെണ്‍കുട്ടികള്‍ക്ക് ഹരം! വയലാര്‍ പാടിയത് ശരി കരയിലുള്ള പെണ്‍കൊടിമാരുടെ കരളുകള്‍(അവന്‍) കയ്യേറും! അവന്റെ ഓമനപ്പേര് പഞ്ചാര ബേവന്‍'! കോളജു കഴിഞ്ഞ് കൂടുതല്‍ ഒന്നും തന്നെ ചെയ്തില്ല. പമ്പാനദിയില്‍ ഒരു ഷാപ്പ് ഉണ്ടായിരുന്നു. ബേവന്‍ സ്തിരം! ബേവന്‍ ഒരു വളിപ്പടിച്ചാല്‍ ഷാപ്പു മുഴുവന്‍ കുലുങ്ങും. അവരൊക്കെ ചിരിച്ച് മണ്ണുകപ്പും! അന്ന് ബേവന്‍ പതിവിലധികം കുടിച്ചു. എല്ലാവരേയും ചിരിപ്പിച്ചു. എന്നിട്ടു മോട്ടോര്‍ സൈക്കളില്‍ പറന്നു. പിന്നെക്കേട്ടത്, പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു! വാര്‍ത്തകള്‍ നാട്ടിന്‍ പുറത്തൊക്കെ! പലരും പൊട്ടിക്കരഞ്ഞു! പാവം!!! നല്ലോരു മനുഷ്യന്‍ ആയിരുന്നു!!!

പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക